ബംഗളൂരു: കർണാടകയിൽ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ഗോമാതാവിന്‍റെ പേരിലും സത്യപ്രതിജ്ഞ. മുൻ മൃഗസംരക്ഷണ മന്ത്രിയായ പ്രഭു ചവാനാണ് ഗോമാതാവിെൻറ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. ലംബാനി സമുദായത്തിെൻറ പരമ്പരാഗത വേഷമണിഞ്ഞാണ് ഇദ്ദേഹം ചടങ്ങിനെത്തിയത്.
പുതിയ സർക്കാറിൽ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഉച്ചക്ക് 2.15ന് രാജ്ഭവനിലെ ഗ്ലാസ് ഹൗസിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് െഗഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിലിഗി എം.എൽ.എ മുരുകേഷ് നിറാനി, ഹിരെകരൂർ എം.എൽ.എ ബി.സി. പാട്ടീൽ എന്നിവർ ൈദവനാമത്തിലും കർഷകരുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തു. യെല്ലാപുര എം.എൽ.എ ശിവറാം ഹെബ്ബാർ, നിപ്പാനി എം.എൽ.എ ശശികല ജോലെ എന്നിവർ സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തു. അമ്മയുടെയും വിജയനഗരയിലെ ആരാധനാമൂർത്തിയായ വിരുപാക്ഷ ദേവെൻറയും കർണാടകയിലെ ആരാധനാ ദേവിയായ ഭുവനേശ്വരിയുടെയും പേരിലാണ് ഹൊസപേട്ട് എം.എൽ.എ ആനന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മറ്റു ഭരണപക്ഷ എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.