ബംഗളൂരു: മംഗളൂരു ദേശീയപാത ഉൾപ്പെടെ അതിർത്തി റോഡുകൾ അടച്ചതിനെതിരെ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ നൽകി ഹരജിക്കെതിരെ എതിർവാദം ഉന്നയിക ്കുമെന്ന് കർണാടക മന്ത്രി. മംഗളൂരു-കാസർകോട് പാതയിലെ തലപ്പാടിയിൽ ആംബുലൻസിനും അ ടിയന്തര വാഹനങ്ങൾക്കും പോകാൻ അനുമതി നൽകണമെന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ സുപ്രീംകോടതിയിൽ വാദമുയർത്തുമെന്നും ദക്ഷിണ കന്നട ജില്ലയുടെ ചുമതലയുള്ള കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.
ലോക്ഡൗണിനെതുടർന്നാണ് അതിർത്തി അടച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം വളരെ ഗുരതരമാണെന്നും ഒാരോ ജില്ലയും പ്രത്യേകമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് അതിർത്തി അടച്ചത്. അവശ്യസർവിസുകളുടെ പേരിൽ മറ്റു വാഹനങ്ങൾ അനാവശ്യമായി അതിർത്തി വഴി കടന്നാൽ അത് പിന്നീട് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കർണാടകയുടെ പരിധിയിലുള്ള ദേശീയപാതകൾ ഉൾപ്പെടെ അടക്കാൻ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ പൊലീസിന് നിർദേശം നൽകി.
നഗരപ്രദേശത്തുള്ളവർ ദേശീയപാതകളിലൂടെ അതിർത്തി കടക്കാൻ ശ്രമിക്കുന്നത് വ്യാപകമായതോടെയാണ് ലോക്ഡൗൺ പൂർത്തിയാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ ദേശീയപാതകളിലെയും അതിർത്തികൾ അടക്കാൻ കർണാടക ചീഫ് സെക്രട്ടറി നിർദേശം നൽകിയത്. അവശ്യവസ്തുക്കളുടെ ചരക്കുനീക്കം മാത്രം അനുവദിച്ചാൽ മതിയെന്നാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.