കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ ബി.ജെ.പി മ​ന്ത്രിയുടെ ജന്മദിനാഘോഷം

ബംഗളുരു: കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ കർണാടകയിൽ മ​ന്ത്രിയുടെ ജന്മദിനാഘോഷം. മുതിർന്ന മന്ത്രിയായ കെ.എസ് ഈശ്വരപ്പയാണ്​ സംസ്ഥാനത്ത്​ ലോക്​ഡൗൺ ഉൾപ്പടെയുള്ള കോവിഡ്​ നിയന്ത്രണങ്ങൾ നിലനിൽക്കെ ബന്ധുക്കൾക്കും സുഹൃത്തുക്കൾ​ക്കുമൊപ്പം ജന്മദിനമാഘോഷിച്ചത്​.

കഴിഞ്ഞ ദിവസം കോവിഡ്​ കെയർ സെൻററായി നിശ്ചയിച്ച ശിവമോഗയിലെ ശുഭമംഗല സമുദായ ഭവനത്തി​ൻെറ കോമ്പൗണ്ടിനുള്ളിലെ ഗണപതി ക്ഷേത്രത്തിലാണ്​ വിലക്കുകൾ ലംഘിച്ച്​ 73 ാം ജന്മദിനമാഘോഷിക്കാൻ മന്ത്രിയും പേരക്കുട്ടികളുമടങ്ങുന്ന കുടുംബമെത്തിയത്​.

14 പേരാണ്​ ക്ഷേത്രത്തിലെത്തിയത്​. കോവിഡ്​ കെയർ സെൻററായ പ്രധാനകെട്ടിടത്തിൽ നിരവധി കോവിഡ്​ രോഗികൾ ചികിത്സയിൽ കഴിയുന്നതിനിടിയിൽ​ രാവിലെ 8.15 ഓടെയാണ് ഈശ്വരപ്പയും കുടുംബവും ക്ഷേത്രത്തിലെത്തിയത്​. 30 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തിൽ തങ്ങിയതായും ദൃക്​സാക്ഷികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അതെ സമയം സംഭവത്തെ കുറിച്ച്​ തങ്ങൾക്ക്​ ഒന്നും അറിയില്ലെന്ന്​ ജില്ലാ ഭരണകൂടം വ്യക്​തമാക്കി. 14 വരെ സംസ്ഥാനത്ത്​ ലോക്​ഡൗൺ നീട്ടിയിരിക്കെയാണ്​ മന്ത്രിയുടെ നടപടി.

Tags:    
News Summary - Karnataka Minister Eshwarappa violates COVID-19 norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.