വിവാഹ മോചന ഹരജി പിൻവലിക്കാൻ തയ്യാറായില്ല; ഭാര്യയുടെ വീടിന് മുന്നിൽ ഭർത്താവ് തീകൊളുത്തി മരിച്ചു

ബംഗളൂരു: കർണാടകയിൽ അകന്ന് കഴിയുന്ന ഭാര്യ വിവാഹ മോചന ഹരജി പിൻവലിക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കുനിഗൽ ടൗണിൽ താമസിക്കുന്ന 39 കാരനായ മഞ്ജുനാഥാണ് ഭാര്യയുടെ വസതിക്ക് മുന്നിലെത്തി തീ കൊളുത്തി മരിച്ചത്.

ക്യാബ് ഡ്രൈവറായ മഞ്ജുനാഥും ഭാര്യയും 2013 ലാണ് വിവാഹിതരായത്. ഇവർക്ക് ഒൻപത് വയസുള്ള ആൺകുട്ടിയുമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ മഞ്ജുനാഥ് രണ്ടുവർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. പിന്നാലെ ഭാര്യ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, വിവാഹമോചന ഹരജി കോടതിയിൽ നിന്ന് പിൻവലിക്കണമെന്ന് ഭാര്യയെ ബോധ്യപ്പെടുത്താൻ മഞ്ജുനാഥ് പലതവണ ശ്രമിച്ചെങ്കിലും ഭാര്യ വഴങ്ങിയില്ല. ഇതോടെയാണ് നാഗർഭവി പ്രദേശത്തുള്ള ഭാര്യയുടെ വീടിന് മുന്നിൽ മഞ്ജുനാഥ് സ്വയം തീകൊളുത്തി മരിച്ചത്.

Tags:    
News Summary - Karnataka Man Sets Himself On Fire As Wife Refuses To Withdraw Divorce Petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.