ബംഗളൂരു: മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ അമ്മയും കൊല്ലപ്പെട്ടിരുന്നു. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. മൈസൂർ സ്വദേശിനിയായ ധൻസുരി, അമ്മ അനിത എന്നിവരാണ് കൊല്ലപ്പെട്ടത്.
ധൻസുരിയെ മുസ്ലിം യുവാവിനോടൊപ്പം ബുർഖ ധരിച്ച് കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരനായ പ്രതി നിതിൻ യുവാവുമായുള്ള ബന്ധത്തിൽ നിന്ന് പിൻതിരിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചത് നിതിനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ പ്രദേശത്തെ നദിയിലേക്ക് യുവതിയെ തള്ളിയിടുകയായിരുന്നു. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അമ്മയും മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.