കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

ബംഗളൂരു/ ന്യൂഡൽഹി: കർണാടകയിൽ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടെ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ് പ് നടത്താൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന നിയമസഭ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ 11നാണ് വ ിശ്വാസ വോട്ടെടുപ്പ് നടക്കുക. എല്ലാ സഭാ നടപടികളും നിർത്തിവെച്ച് ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് യോഗത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സ്പീക്കർ സ്വീകരിച്ചില്ല.

ഇതോടെ രണ്ടു ദിവസം കൂടി കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിന് സമയം ലഭിച്ചിരിക്കുകയാണ്. വിമതർ തങ്ങുന്ന മുംബൈയിലെ റിസോർട്ടിലേക്ക് പോകാതെ മൂന്ന് വിമതർ ഇപ്പോഴും കർണാടകയിലുണ്ട്. റോഷൻ ബെയ്ഗ്, ആനന്ദ് സിങ്, രാമലിംഗ റെഡ്ഡി എന്നിവരാണിവർ. ഇവരെ ഏതുവിധേനെയും തിരിച്ചെത്തിക്കാൻ സഖ്യ സർക്കാർ ശ്രമിക്കുന്നുണ്ട്. വിശ്വാസവോട്ടിന് മുമ്പായി പരമാവധി വിമത എം.എൽ.എമാരെ ഒപ്പം നിർത്താനാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ തീവ്ര ശ്രമം നടത്തുന്നത്. തിരിച്ചെത്തുമെന്ന് ഉറപ്പിച്ചിരുന്ന എം.ടി.ബി നാഗരാജും കെ. സുധാകറും വീണ്ടും കാലുമാറിയത് സഖ്യ സർക്കാറിന് തിരിച്ചടിയാണ്.

എന്നാൽ, തങ്ങൾക്ക് കോൺഗ്രസിന്‍റെ നേതാക്കളെ ആരെയും കാണാൻ ആഗ്രഹമില്ലെന്ന് അറിയിച്ചിരിക്കുകയാണ് മുംബൈയിലെ റിസോർട്ടിൽ കഴിയുന്ന വിമത എം.എൽ.എമാർ. ഗുലാം നബി ആസാദ് ‍അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമതൻമാരെ കണ്ട് അനുനയിപ്പിക്കാൻ മുംബൈയിലേക്ക് വിമാനം കയറാനിരിക്കെയാണിത്. കോൺഗ്രസ് നേതാക്കൾ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവർ മുംബൈ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

അതേസമയം, കർണാടക സ്പീക്കർക്കെതിരെ വിമത എം.എൽ.എമാരും, എം.എൽ.എമാർക്കെതിരെ സ്പീക്കറും നൽകിയ ഹരജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച വരെ വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കുകയോ അയോഗ്യരാക്കുകയോ ചെയ്യരുതെന്ന് സ്പീക്കർക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.

Tags:    
News Summary - karnataka government to face trust vote-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.