ബംഗളൂരു: കർണാടകയിലെ സ്വകാര്യ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ ഫീസ് നിരക്ക് ഉയർത്തി. സ്വകാര്യ കോളജുകളിലെ സർക്കാർ ക്വോട്ടയിൽ 15 ശതമാനവും സ്വകാര്യ ക്വോട്ടയിൽ 25 ശതമാനവുമാണ് ഫീസ് നിരക്ക് വർധിപ്പിച്ചത്.
ഇതോടെ സ്വകാര്യ കോളജിൽ സർക്കാർ സീറ്റിൽ എം.ബി.ബി.എസ് കോഴ്സിെൻറ ഫീസ് 1.28 ലക്ഷമായും സ്വകാര്യ സീറ്റിന് 9.82 ലക്ഷമായും ഉയരും.
മുൻവർഷം ഇത് യഥാക്രമം 1.11 ലക്ഷവും 7.85 ലക്ഷവുമായിരുന്നു. ബി.ഡി.എസിന് സർക്കാർ ക്വാേട്ടയിൽ ഈ വർഷം 83,357 രൂപയും (മുൻവർഷം 72,483) സ്വകാര്യ സീറ്റിൽ 6.66 ലക്ഷവും (മുൻവർഷം 5.32 ലക്ഷം) ആകും.
സംസ്ഥാനത്താകെ സ്വകാര്യ മേഖലയിൽ 25 മെഡിക്കൽ കോളജുകളാണുള്ളത്. ഈ വർഷം 30 ശതമാനത്തിെൻറ ഫീസ് നിരക്കാണ് സ്വകാര്യ മെഡിക്കൽ കോളജ് അസോസിയേഷൻ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.