മദ്യലഹരിയിൽ മകനെ അടിച്ചുകൊന്ന പിതാവ് സ്വയം ജീവനൊടുക്കി

ബംഗളുരു: ദക്ഷിണ കന്നഡയിൽ മദ്യലഹരിയിൽ മകനെ അടിച്ചുകൊന്ന പിതാവ് സ്വയം ജീവനൊടുക്കി. പുഞ്ചാൽക്കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബാബു നായിക് മദ്യം കഴിച്ചുവന്ന് പ്രായപൂർത്തിയാകാത്ത സാത്വികിനെ അടിച്ചുകൊല്ലുകയായിരുന്നു. ബാബു നായിക്കിന്‍റെ ഭാര്യ സുഗന്ധിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു ബാബു നായിക്കെന്ന് സുഗന്ധി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും ഇവർ പറഞ്ഞു. 

Tags:    
News Summary - Karnataka: Drunken man hacks minor son to death, later dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.