ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.വെള്ളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും തീർപ്പാക്കിയ വിഷയത്തിലാണ് നോട്ടീസ് ലഭിച്ചതെന്നും ശിവകുമാർ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസുകള്‍ നില്‍ക്കുമ്പോഴാണ് തനിക്കെതിരായ രാഷ്ട്രീയപ്രേരിത നടപടി. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും. ഇൻഡ്യ സഖ്യത്തെ ബി.ജെ.പി ഭയക്കുന്നുവെന്നതിന്റെ തെളിവാണി ഇത്തരം നടപടികൾ.

നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട്. നിയമവാഴ്ചയുണ്ട്. ഇത്തരം നടപടികൾക്കായി ബി.ജെ.പി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Karnataka deputy CM DK Shivakumar receives IT notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.