ബംഗളൂരു: കർണാടകയിലെ വിജയപുരയിൽ ബൈക്കിൽ തൊട്ടതിന് ദലിത് യുവാവിന് സവർണജാതിക്കാരുടെ ക്രൂരമർദ്ദനം. യുവാവിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതുമായ വിഡിയോ പുറത്തുവന്നു. സവർണജാതിക്കാരനും കുടുംബത്തിലെ 13ഓളം പേരും ചേർന്നാണ് യുവാവിനെ ബൈക്കിൽ തൊട്ടുവെന്ന് പറഞ്ഞ് മർദ്ദിച്ചത്.
സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. യുവാവിനെ നിലത്തിട്ട് ചവിട്ടുന്നതും ചെരിപ്പുകൊണ്ടും കൈകൊണ്ടും മുഖത്ത് അടിക്കുന്നതും വിഡിയോയിൽ കാണാം.
സംഭവത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തലസ്ഥാനമായ ബംഗളൂരുവിൽനിന്ന് 530 കിലോമീറ്റർ അകലെയാണ് മിനാജി ഗ്രാമത്തിലാണ് സംഭവം. യുവാവിെൻറ പരാതിയിൽ കേസെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അനുപം അഗർവാൾ പറഞ്ഞു. 13ഓളം പേർക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.