കർണാടക: വിശ്വസ വോട്ട് തേടണമെന്ന് ബി.ജെ.പി

ബംഗളൂരു/ ന്യൂഡൽഹി: കർണാടകയിൽ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ അട്ടിമറികൾക്കിടെ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരു ം. കുമാരസ്വാമിയുടെ നേതൃത്വത്തിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും ഉടൻ വിശ്വാസ വോട്ട് തേടണമെന്നും സ്പീക്കറോട് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.

വിശ്വാസവോട്ടിന് മുമ്പായി പര മാവധി വിമത എം.എൽ.എമാരെ ഒപ്പം നിർത്താൻ തീവ്ര ശ്രമം നടത്തുന്ന കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ നിയമസഭാ കക്ഷി യോഗം ചേർന്നു. തങ്ങളുടെ കൂടെയുള്ള മറ്റുള്ളവരും കൂറുമാറിയേക്കുമോ എന്ന ഭയത്താൽ ഇരുപാർട്ടികളും എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ഇതേതുടർന്ന് റിസോർട്ടിൽവെച്ചാണ് നിയമസഭാ കക്ഷിയോഗം ചേർന്നത്. തിരിച്ചെത്തുമെന്ന് ഉറപ്പിച്ചിരുന്ന എം.ടി.ബി നാഗരാജും കെ. സുധാകറും വീണ്ടും കാലുമാറിയത് സഖ്യ സർക്കാറിന് തിരിച്ചടിയാണ്.

ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ എം.എൽ.എമാരുമായി റിസോർട്ടുകളിൽനിന്ന് നിയമസഭാ സമ്മേളനത്തിന് വിധാൻ സഭയിലേക്ക് തിരിച്ചു.

അതേസമയം, കർണാടക സ്പീക്കർക്കെതിരെ വിമത എം.എൽ.എമാരും, എം.എൽ.എമാർക്കെതിരെ സ്പീക്കറും നൽകിയ ഹരജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച വരെ വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കുകയോ അയോഗ്യരാക്കുകയോ ചെയ്യരുതെന്ന് സ്പീക്കർക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. നാളെ സുപ്രീംകോടതി തീരുമാനം വന്നശേഷം മറ്റു നടപടികൾ തീരുമാനിക്കാമെന്നാണ് കുമാരസ്വാമി സർക്കാറിന്‍റെ നിലപാട്.
Tags:    
News Summary - karnataka-crisis-assembly-session-starting-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.