കർണാടകയിൽ 187 പേർക്കുകൂടി കോവിഡ്​

ബംഗളൂരു: 24 മണിക്കൂറിനിടെ കർണാടകയിൽ 187 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഞായറാ​ഴ്​ച വൈകീട്ട്​ അഞ്ചു മുതൽ തിങ്കളാഴ്​ച വൈകിട്ട് 5 വരെയുള്ള കണക്കാണ്​ സംസ്​ഥാന ആരോഗ്യ വകുപ്പ്​ പുറത്തുവിട്ടത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 3,408 ആയി ഉയർന്നു. 52 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവ​രെ മരിച്ചത്​. 

രോഗികളിൽ 12 പേർ ഐ.സി.യുവിലാണ്​. തിങ്കളാഴ്​ച 110 രോഗികൾ സുഖം പ്രാപിച്ചു. ഇതുൾപ്പെ​െട 1,328 പേർ രോഗമുക്​തി നേടി​. നിലവിൽ 2,026 പേരാണ്​ ചികിത്സയിലുള്ളത്​. 

രാജ്യത്ത്​ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​ത ദിവസമാണ്​ തിങ്കളാഴ്​ച. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​​െൻറ കണക്കനുസരിച്ച് 8,392 പേർക്കാണ്​ 24 മണിക്കൂറിനിടെ രോഗം സ്​ഥിരീകരിച്ചത്​. ഇതോ​ടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,90,535 ആയി. 5,394 കോവിഡ്​ മരണങ്ങളാണ്​ രാജ്യത്ത്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​.  

Tags:    
News Summary - karnataka covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.