വൈസ് ചാൻസലർ പ്രഫ. മസ്ഹർ ആസിഫ്
ന്യൂഡൽഹി: ആർ.എസ്.എസ് രൂപവത്കരണത്തിന്റെ 100ാം വാർഷികവുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ മില്ലിയ ഇസ്‍ലാമിയ സർവകലാശാലയിൽ നടന്ന ‘യുവ കുംഭ്’ പരിപാടിയിൽ വൈസ് ചാൻസലർ പ്രഫ. മസ്ഹർ ആസിഫ് നടത്തിയ പരാമർശം വലിയ ചർച്ചയാകുന്നു. വ്യത്യസ്ത ഭാഷാ-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഇന്ത്യക്കാർ ഒന്നാണെന്നും ഈ ഐക്യത്തെ ‘നമ്മളിൽ ഒഴുകുന്നത് മഹാദേവന്റെ ഡി.എൻ.എ ആണ്’ എന്ന ആശയത്തിലൂടെ മനസ്സിലാക്കാമെന്നുമുള്ള പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യുവ കുംഭിന് അനുമതി കൊടുത്തതിൽ കാമ്പിസനകത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുത്ത് വി.സി പ്രസംഗിച്ചത്.
ജാമിഅയിൽ ആർ.എസ്.എസിന് സ്ഥാനമില്ല എന്ന മുദ്രാവാക്യമുയർത്തി പരിപാടിക്കെതിരെയായിരുന്ന എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി, ഐസ, എൻ.എസ്.യു.ഐ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച പ്രതിഷേധം നടന്നത്. പഠനകൂട്ടായ്മകൾക്കും പ്രതിഷേധങ്ങൾക്കും നിയന്ത്രണമുള്ള കാമ്പസിൽ ഇത്തരം രാഷ്ട്രീയ സ്വഭാവമുള്ള പരിപാടികൾക്കാണ് അനുമതി നൽകിയതെന്ന് വിദ്യാർഥികൾ വിമർശിച്ചു. മുൻ എ.ബി.വി.പിക്കാരനായിരുന്ന മസ്ഹർ ആസിഫിനെ 2024ലാണ് ജാമിഅ മില്ലിയ വി.സിയായി നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.