കേസെടുക്കുന്നതിൽ വീഴ്​ച പറ്റിയ പൊലീസിനോട്​ റോഡ്​ അടിച്ചുവാരാൻ കോടതി

ബംഗളൂരു: തട്ടികൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസിൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പരാജയപ്പെട്ടതിൽ ഒരാഴ്ച സ്​റ്റേഷന്​ മുമ്പിലെ റോഡ്​ വൃത്തിയാക്കാൻ പൊലീസിനോട്​ ആവശ്യപ്പെട്ട്​ കർണാടക ഹൈകോടതി. കർണാടക ഹൈകോടതിയിലെ കലബുറഗി ബെഞ്ചി​േന്‍റതാണ്​ ഉത്തരവ്​. ഇതോടെ ഒരാഴ്ച ബസാർ പൊലീസ്​ സ്​റ്റേഷനിലെ എസ്​.എച്ച്​.ഒയുടെ ഡ്യൂട്ടി റോഡ്​ വ്യത്തിയാക്കലാകും.

മകൻ സുരേഷിനെ കാണാതായതുമായി ബന്ധപ്പെട്ട്​ താരാഭായ്​ ഹേബിയസ്​ കോർപസുമായി എത്തിയതോടെയാണ്​ കോടതിയുടെ നടപടി. ഒക്​ടോബർ 20ന്​ സുരേഷിനെ കാണാതാകുയായിരുന്നു.​ ബസാർ പൊലീസ്​ സ്​റ്റേഷനിൽ മകൻ സുരേഷിനെ കാണാതായതുമായി ബന്ധ​െപ്പട്ട്​ പരാതി നൽകാൻ എത്തി​െയങ്കിലും പൊലീസുകാർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

പരാതിക്കാരി മക​െന കാണാതായ സംഭവത്തിൽ സ്​റ്റേഷനിലെത്തിയതായി സ്​റ്റേഷൻ ഹൗസ്​ ഓഫിസർ സമ്മതിച്ചതായും ഇതുവരെ കാണാതായ മകനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ്​ റോഡ്​ വൃത്തിയാക്കൽ ശിക്ഷ വിധിച്ചത്​. കൂടാതെ കലബുറഗി ​ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ പൊലീസ്​ ഉദ്യോഗസ്​ഥർക്കും 'സീറോ എഫ്​.ഐ.ആർ' എന്ന വിഷയത്തിൽ വർക്​ഷോപ്പ്​ സംഘടിപ്പിക്കാനും കർണാടക ഹൈകോടതി ഉത്തരവിട്ടു.

എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന്​ കലബുറഗി സിറ്റി കമീഷനർ സതീഷ്​ പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തുനിന്ന്​ യാതൊരു വീഴ്​ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Karnataka court orders cop to clean road for failing to register FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.