പാർട്ടിവിരുദ്ധ പ്രവർത്തനം; കർണാടക കോൺഗ്രസ് നേതാവ് റോഷൻ ബേഗിനെ സസ്‌പെൻഡ് ചെയ്തു

ബംഗളൂരു: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് കർണാടകയിലെ മുതിർന്ന നേതാവും എം.എൽ.എയുമായ റോഷൻ ബേഗിനെ കോൺഗ്രസ ിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ശിവാജി നഗറിൽ നിന്നുള്ള എം.എൽ.എയാണ് ബേഗ്.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടർന്നാണ് സസ്പെൻഷൻ നടപടി എ.ഐ.സി.സി ശരിവെച്ചത്. തക്കതായ അന്വേഷണങ്ങൾക്ക് ശേഷമാണ് സസ്‌പെൻഷനെന്ന് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കർണാടക പി.സി.സി പ്രസിഡന്‍റ് ദിനേശ് ഗുണ്ടുവിനെയും മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെയും പരസ്യ വിമർശനം നടത്തിയിട്ടുള്ള റോഷൻ ബേഗ് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഈയിടെ കോമാളിയെന്ന് വിളിച്ചിരുന്നു.

അത് കൂടാതെ കർണാടകയിൽ വിവാദമായ 15000 കോടിയുടെ ഐ.എം.എ സ്വർണ നിക്ഷേപ തട്ടിപ്പിലെ പ്രതി മൻസൂർ ഖാന്‍റെ പേരിൽ പ്രചരിക്കുന്ന ഓഡിയോവില്‍ റോഷൻ ബേഗിന്‍റെ പേര് പരാമര്‍ശിക്കപ്പെട്ടതും വിവാദമായിരുന്നു.

Tags:    
News Summary - Karnataka Congress's Roshan Baig Suspended-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.