ന്യൂഡൽഹി: ഹവാല പണമിടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കർണാടക കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഡി.െക. ശിവകുമാറിനെ കൂടുതൽ ചോദ്യംചെയ്യാനായി ഡൽഹി റോസ് അവന്യൂ പ്രത്യേക കോടതി ഒമ്പതു ദിവസം എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ വിട്ടു. ശിവകുമാറിെൻറ ജാമ്യാപേക്ഷയിൽ 13ന് വീണ്ടും വാദംകേൾക്കും. കസ്റ്റഡി കാലയളവിൽ ദിവസവും 15 മിനിറ്റ് ശിവകുമാറിെൻറ ബന്ധുക്കൾക്കും അഭിഭാഷകർക്കും അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്ന് ജഡ്ജി അജയ്കുമാർ വിധിയിൽ പറഞ്ഞു.
ആദായ നികുതി വകുപ്പ് റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാലു ദിവസത്തെ ചോദ്യംചെയ്യലിനുശേഷം ചൊവ്വാഴ്ചയാണ് ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആരോഗ്യപരിശോധനക്കുശേഷം ബുധനാഴ്ച പ്രത്യേക കോടതിയിൽ ഹാജരാക്കിയ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കൂടുതൽ ചോദ്യംചെയ്യലിനായി 14 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. കോടതിയും പരിസരവും സി.ആർ.പി.എഫിെൻറ കനത്ത സുരക്ഷാവലയത്തിലായിരുന്നു. കോടതിക്കു പുറത്ത് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
2017ലെ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ചാക്കിടുന്നത് തടയാൻ അവരെ ബംഗളൂരുവിലെ റിസോർട്ടിൽ ശിവകുമാറിെൻറ നേതൃത്വത്തിൽ പാർപ്പിച്ചതിന് പിന്നാലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ബംഗളൂരുവിലെയും ഡൽഹിയിലെയും ശിവകുമാറിെൻറ വസതികളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും ഒരേസമയം നടത്തിയ റെയ്ഡിൽ ഏഴുകോടി രൂപ കണ്ടെത്തിയിരുന്നു.
ആദായ നികുതി വകുപ്പിെൻറ നിർദേശപ്രകാരം ശിവകുമാറിനും ബിസിനസ് പങ്കാളി സച്ചിൻ നാരായണൻ, ശർമ ട്രാവൽസ് ഉടമ സുനിൽ ശർമ, ഡൽഹി കർണാടക ഭവൻ ജീവനക്കാരായ ആഞ്ജനേയ ഹനുമന്തയ്യ, രാജേന്ദ്ര എന്നിവർക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ െസപ്റ്റംബറിൽ കേസെടുക്കുകയായിരുന്നു.
ശിവകുമാറിന്റെ അറസ്റ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കർണാടക ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാർ റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ബംഗളൂരു-മൈസൂരു ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.