ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര പറഞ്ഞു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ യോഗത്തിൽ അന്തിമ പട്ടിക സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതായി അറിയുന്നു. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധി വിദേശയാത്ര പോകുന്നതിനാൽ 224 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് സാധ്യതയെന്നും പ്രഖ്യാപനം ഞായറാഴ്ചതന്നെ നടക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര, തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനർ ഡി.കെ. ശിവകുമാർ, കർണാടക കോൺഗ്രസിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ എം.പി തുടങ്ങിയവരാണ് ചർച്ചയിൽ പെങ്കടുത്തത്.
122 സിറ്റിങ് എം.എൽ.എമാർക്കും ജെ.ഡി-എസിൽനിന്ന് വന്ന ഏഴ് എം.എൽ.എമാർക്കും ബി.ജെ.പിയിൽനിന്ന് വന്ന രണ്ട് എം.എൽ.എമാർക്കും സീറ്റ് ഉറപ്പിക്കുന്ന പട്ടികയാണ് കോൺഗ്രസ് തയാറാക്കിയതെന്നാണ് വിവരം. സിറ്റിങ് മണ്ഡലമായ വരുണ മകൻ യതീന്ദ്രക്ക് നൽകി ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ബി.ജെ.പിയുടെയും ജെ.ഡി-എസിെൻറയും ഭീഷണിയെ ചെറുക്കാൻ രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുമോ എന്നതാണ് കർണാടക ഉറ്റുനോക്കുന്നത്.
തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളികളായ ബി.ജെ.പിയും ജെ.ഡി-എസും ആദ്യഘട്ട സ്ഥാനാർഥി പട്ടിക നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. 72 സ്ഥാനാർഥികളെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച ബി.ജെ.പി രണ്ടാം ഘട്ട പട്ടിക ഞായറാഴ്ച പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.