കർണാടക: വിമത എം.എൽ.എമാരെ അനുനയിപ്പിക്കാനാകാതെ കോൺഗ്രസ്​

ന്യൂഡൽഹി: കർണാടകയിൽ ഭരണകക്ഷി എം.എൽ.എമാരുടെ രാജി ബരിശോധിക്കുമെന്ന്​ സ്​പീക്കർ കെ.​​ആ​​ർ. ര​േ​​മ​​ശ്​​​കു​​മ ാ​​ർ. പരപ്രേരണയില്ലാ​െതയാണോ രാജി സമർപ്വെപിച്ചതെന്നും അതിനുള്ള യഥാർഥ കാരണമെന്തെന്നും പരിശോധിച്ച്​ നിയമാനു സൃതമായി മാത്രമേ നടപടിയെടുക്കൂയെന്നും സ്​പീക്കർ അറിയിച്ചു.

താൻ ഭരണഘടനാനുസൃതമായാണ്​ നടപടിയെടുക്കുകയെന് ന്​ സ്​പീക്കർ കെ.​​ആ​​ർ. ര​േ​​മ​​ശ്​​​കു​​മാ​​ർ മാധ്യമങ്ങളോട്​ പറഞ്ഞു. ഇതുവരെ ഒരു എം.എൽ.എയും തന്നെ സമീപിച്ചി ട്ടില്ല. മുഴുവൻ സമയം താൻ ഓഫീസിലുണ്ടാകുമെന്നും എപ്പോൾ വേണമെങ്കിലും എം.എൽ.എമാർക്ക്​ തന്നെ സന്ദർശിക്കാമെന്നും സ്​പീക്കർ പറഞ്ഞു.

അതേസമയം, വി​​ധാ​​ൻ​​സൗ​​ധ ഹാ​​ളി​​ൽ കോ​​ൺ​​ഗ്ര​​സ്​ നി​​യ​​മ​​സ​​ഭ ക​​ക്ഷി​​യ ോ​​ഗം ചേ​​രുകയാണ്​. കോൺഗ്രസി​​​​​​െൻറ അനുനയന നീക്കം പാളിയതോടെ വിമത എം.എൽ.എമാർ യോഗത്തിന്​ എത്തിയില്ല. കോൺ ഗ്രസ്​ എം.എൽ.എമാർക്ക്​ നൽകിയ വിപ്പ്​ ലംഘിച്ചാൽ അവരെ അയോഗ്യനാക്കാൻ ആവശ്യപ്പെടും.​കോൺഗ്രസ്​ നേതാവ്​ എം.ടി.ബി നാഗരാജും നിയമസഭാ കക്ഷിയോഗത്തിൽ പ​ങ്കെടുക്കുന്നില്ല.

കർണാടകയിലെ രാഷ്​ട്രീയ പ്രതിസന്ധി ബി.ജെ.പി തന്ത്രമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ ആരോപിച്ചു. കർണാടക പ്രതിസന്ധിയുമായി​ ബി.ജെ.പിക്ക്​ ബന്ധമില്ലെന്ന്​ ​​പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​ ലോക്​സഭയിൽ പറയുന്നു. രാഷ്​ട്രീയ പ്രതിസന്ധിയെ കുറിച്ച്​ അറിയില്ലെന്നും തങ്ങൾക്ക്​ അതിൽ താൽപര്യമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഭരണകക്ഷി എം.എൽ.എമാരെയും മന്ത്രിമാരെയും ചാക്കിട്ട്​ പിടിക്കാൻ ബി.എസ്​ യെദ്യൂരപ്പ ആളെ അയക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.

എട്ട്​ കോൺഗ്രസ്‌ എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരുമാണ്​ സഖ്യ സർക്കാറിനെതിരെ നിലപാടുമായി രംഗത്തെത്തിയത്​. ഭ​​ര​​ണ​​സ​​ഖ്യ​​ത്തി​​​​​​​​െൻറ ര​​ക്ഷാ​​ദൗ​​ത്യ​​ത്തി​​ന്​ തി​​രി​​ച്ച​​ടി​​യാ​​യി സ്വ​​ത​​ന്ത്ര എം.​​എ​​ൽ.​​എ എ​​ച്ച്. നാ​​ഗേ​​ഷും കെ.​​പി.​​ജെ.​​പി അം​​ഗം ആ​​ർ. ശ​​ങ്ക​​റും തി​​ങ്ക​​ളാ​​ഴ്​​​ച മ​​ന്ത്രി​​സ്​​​ഥാ​​നം രാ​​ജി​​വെ​​ച്ച്​ ബി.​​ജെ.​​പി​​ക്ക്​ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​രു​​വ​​രു​​ടെ​​യും പി​​ന്തു​​ണ ല​​ഭി​​ച്ച​​തോ​​ടെ നി​​യ​​മ​​സ​​ഭ​​യി​​ൽ ബി.​​ജെ.​​പി​​യു​​ടെ അം​​ഗ​​ബ​​ലം 107 ആ​​യി. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും 107 പേർ ബി.ജെ.പിക്കും എന്ന നിലയിലായി.

കൂടുതൽ ഭരണപക്ഷ എം.എൽ.എമാർ രാജിവെക്കുമെന്നും ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക്​ സർക്കാറുണ്ടാക്കാൻ കഴിയുമെന്നും ബി.ജെ.പി നേതാവ്​ ശോഭ കല​ന്തരജെ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ഗവർണർ ബി.ജെ.പിയെ ക്ഷണിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും അ​വർ പറഞ്ഞു.

സ​ർ​ക്കാ​റി​ന്​ ഭീ​ഷ​ണി​യു​യ​ർ​ത്തി​യ വി​മ​ത എം.​എ​ൽ.​എ​മാ​രെ മ​ന്ത്രി​സ്​​ഥാ​നം ന​ൽ​കി കൂ​ടെ​നി​ർ​ത്താ​ൻ മ​ന്ത്രി​സ​ഭ സ​മ്പൂ​ർ​ണ​മാ​യി അ​ഴി​ച്ചു​പ​ണി​യാ​ൻ ബം​ഗ​ളൂ​രു​വി​ൽ ചേ​ർ​ന്ന സ​ഖ്യ​നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ഒ​ഴി​കെ കോ​ൺ​ഗ്ര​സി​​​​​​​​െൻറ​യും ജെ.​ഡി-​എ​സി​​​​​​​​െൻറ​യും മു​ഴു​വ​ൻ മ​ന്ത്രി​മാ​രും നേ​തൃ​ത്വ​ത്തി​ന്​ രാ​ജി​ക്ക​ത്ത്​ കൈ​മാ​റി. കോ​ൺ​ഗ്ര​സി​​​​​​​​െൻറ 21ഉം ​ജെ.​ഡി-​എ​സി​​​​​​​​െൻറ ഒ​മ്പ​തും മ​ന്ത്രി​മാ​രാ​ണ്​ രാ​ജി​വെ​ച്ച​ത്.

കു​മാ​ര​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​യി നി​ല​നി​ർ​ത്തു​ക​യും രാ​ജി സ​മ​ർ​പ്പി​ച്ച കോ​ൺ​ഗ്ര​സി​​​​​​​​െൻറ മു​തി​ർ​ന്ന എം.​എ​ൽ.​എ രാ​മ​ലിം​ഗ റെ​ഡ്​​ഡി​ക്ക്​ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യും മ​റ്റു വി​മ​ത​ർ​ക്കും അ​സം​തൃ​പ്​​ത​ർ​ക്കും മ​ന്ത്രി​സ്​​ഥാ​ന​വും ന​ൽ​കു​ന്ന ഫോ​ർ​മു​ല​യാ​ണ്​ സ​ഖ്യ​നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. രാ​ജി​വെ​ച്ച ജെ.​ഡി-​എ​സ്​ എം.​എ​ൽ.​എ​മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി. രാ​മ​ലിം​ഗ റെ​ഡ്ഡി​യ​ട​ക്കം നാ​ലോ അ​ഞ്ചോ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​വു​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​​​​​​​​െൻറ പ്ര​തീ​ക്ഷ.

അ​തേ​സ​മ​യം, മും​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ ക​ഴി​യു​ന്ന വി​മ​ത എം.​എ​ൽ.​എ​മാ​രെ ഗോ​വ​യി​ലേ​ക്ക്​ മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. അനുനയത്തിന്​ കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്.

Tags:    
News Summary - Karnataka Coalition Fights To Survive- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.