കുമാരസ്വാമി എല്ലാവരുടെയും ‘പഞ്ചിങ് ബാഗ്’ ആണെന്ന് നരേന്ദ്ര മോദി

ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാറിനെതിരെ കടന്നാക്രമിച്ച് സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഹുബ്ബള്ളിയിൽ ഞായറാഴ്ച വൈകീട്ട് നടന്ന പൊതുറാലിയിലാണ് മുഖ്യമന്ത് രി എച്ച്.ഡി. കുമാരസ്വാമിയെയും സഖ്യത്തെയും രൂക്ഷമായി വിമർശിച്ചത്. കുമാരസ്വാമിയെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എമാ ർ രംഗത്തുവന്നിരുന്നു. ഇതോടൊപ്പം, സഖ്യസർക്കാറിൽ കോൺഗ്രസിനും ജെ.ഡി.എസിനും ഇടയിലെ അതൃപ്തിയെ ലക്ഷ്യമിട്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം.

അതേസമയം, സഖ്യസർക്കാറിനെ താഴെയിടാൻ എം.എൽ.എമാർക്ക് ബി.ജെ.പി കോടികൾ വാഗ്ദാനം ചെയ്തുവെന്ന കോൺഗ്രസി​​െൻറ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. എല്ലാവർക്കും കയറി ഇടിക്കാനുള്ള സഞ്ചി (‘പഞ്ചിങ് ബാഗ്') ആണ് കർണാടക മുഖ്യമന്ത്രിയെന്നും എല്ലാവരും അദ്ദേഹത്തെ വെല്ലുവിളിക്കുകയാണെന്നും ആരാണ് സംസ്ഥാനത്തെ ഭരണാധികാരിയെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

കർണാടകയിലെ സഖ്യസർക്കാർ സ്ഥിരതയില്ലാത്തതാണെന്ന വിമർശനവും നരേന്ദ്ര മോദി ഉന്നയിച്ചു. ഇത്തരത്തിൽ സ്ഥിരതയില്ലാത്ത ‘മസ്ബൂർ മോഡൽ’ കൂട്ടുകെട്ട് രാജ്യത്ത് മുഴുവനായും കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകരുടെയും യുവാക്കളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഒരു താൽപര്യവുമില്ല. അവരെല്ലാം അവരുടെ താൽപര്യങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്ക് ലഭിക്കേണ്ടത് അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുകയാണ്. ഇതിനാൽ തന്നെ സത്യസന്ധരായവർ തന്നിൽ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും അഴിമതിക്കാർക്കാണ് തന്നോട് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ധാർവാഡിൽ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) എന്നിവയുടെ തറക്കല്ലിടൽ കർമവും അദ്ദേഹം നിർവഹിച്ചു.

Tags:    
News Summary - Karnataka CM has become a 'punching bag', running a 'majboor-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.