Posted On
date_range Updated On
date_range കർണാടക സി.ഡി വിവാദം: രമേഷ് ജാർകിഹോളിക്കെതിരെ പെൺകുട്ടി പരാതി നൽകി; കേസെടുത്തു
ബംഗളൂരു: കർണാടക സി.ഡി വിവാദത്തിൽ മുൻ മന്ത്രി രമേഷ് ജാർകിഹോളിക്കെതിരെ പെൺകുട്ടി ബംഗളൂരു പൊലീസ് കമീഷണർക്ക് പരാതി നൽകി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുബ്ബൺ പാർക്ക് പൊലീസ് ജാർകിഹോളിക്കെതിരെ കേസെടുത്തു. സുരക്ഷയിൽ ഭയമുണ്ടെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഭിഭാഷകൻ മുഖേനയാണ് അവർ ബംഗളൂരു പൊലീസിനെ സമീപിച്ചത്. ഐ.പി.സി സെക്ഷൻ 376 സി, 354എ, 504, 506, 417, 67എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ജാർകിഹോളിക്കെതിരെ കേസെടുത്തത്.
ജാർകിഹോളി കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന. നേരത്തെ പ്രത്യേക അന്വേഷണസംഘം ജാർകിഹോളിയുടെ മൊഴിയെടുത്തിരുന്നു. ഇപ്പോൾ ജാർകിഹോളിക്കെതിരെ രജിസ്റ്റർ ചെയ്ത കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.