െഎ.എ.എസ്​ ഉദ്യോഗസ്​ഥൻ റോഡരികൽ മരിച്ച നിലയിൽ

ലക്​നോ: കർണാടക കേഡർ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥനെ ദുരൂഹ സാഹചര്യത്തിൽ ലക്​നോവിലെ ഹസ്​രാട്​ഗഞ്ച്​ മേഖലയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.  

2007 ബാച്ചിലെ ഉദ്യോഗസ്​ഥനായ അനുരാഗ്​ തിവാരിയെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. ഉത്തർപ്രദേശിലെ ബഹ്​റെയ്​ച്ച്​ ജില്ലക്കാരനാണ്​. രണ്ടുദിവസമായി പ്രദേശത്തെ ഒരു ഗസ്​റ്റ്​ ഹൗസിൽ താമസിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതും ഗസ്​റ്റ്​ ഹൗസിന്​ സമീപമാണ്​. 

കാൽനടയാത്രികർ മൃതദേഹം കണ്ട്​ പൊലീസ്​ സ്​റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹത്തി​​െൻറ കൈയിൽ നിന്ന്​ ലഭിച്ച  തിരിച്ചറിയിൽ രേഖകളിൽ നിന്നാണ്​ ആളെ വ്യക്​തമായത്​. താടിയിൽ ഒരു മുറിവ്​ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്​. മറ്റ്​ മുറിവുകളൊന്നും ശരീരത്തിലില്ലെന്ന്​ പൊലീസ്​ അറിയിച്ചു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ അയച്ചു. 

Tags:    
News Summary - Karnataka Cadre IAS Officer Found Dead on Roadside in Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.