‘45 മി​നി​റ്റ് ഹു​ക്ക ഉപയോഗിക്കുന്നത് 100 സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​ന് തു​ല്യം’; വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ച് കർണാടക സർക്കാർ

ബം​ഗു​ളൂ​രു: ഹു​ക്ക ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ക​ർ​ണാ​ട​ക സർക്കാർ നി​രോ​ധി​ച്ചു. എ​ല്ലാവിധ ഹു​ക്ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും  വി​ൽ​പ​ന, വാ​ങ്ങ​ൽ, പ്ര​ചാ​ര​ണം, വി​പ​ണ​നം, ഉ​പ​​യോ​​ഗം എ​ന്നി​വ നി​രോ​ധി​ച്ച​താ​യി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. പൊ​തു​ജ​നാ​രോ​ഗ്യ​വും സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്താണീ നടപടി.

45 മി​നി​റ്റ് ഹു​ക്ക വ​ലി​ക്കു​ന്ന​ത്100 സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് കണ്ടെത്തിയ ചില പ​ഠ​ന​ങ്ങ​ൾ പുറത്തുവന്നിരുന്നു. ഈ വിഷയവും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ച​ണ്ടി​കാ​ണി​ക്കു​ന്നു. ഇതിനകം തന്നെ, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഹു​ക്ക നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സി​.ഒ​.ടി​.പി.​എ (സി​ഗ​ര​റ്റ് ആ​ൻ​ഡ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​യ​മം) 2003, ചൈ​ൽ​ഡ് കെ​യ​ർ ആ​ന്‍റ് പ്രൊ​ട്ട​ക്ഷ​ൻ ആ​ക്റ്റ് 2015, ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ക്വാ​ളി​റ്റി ആ​ക്റ്റ് 2006, ക​ർ​ണാ​ട​ക വി​ഷം (കൈ​വ​ശം  ​വെക്കുക​യും വി​ൽ​പ​ന​യും) ച​ട്ട​ങ്ങ​ൾ 2015 എന്നിവ അനുസരിച്ചും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ മ​റ്റ് പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കു​റ്റം ചു​മ​ത്ത​പ്പെ​ടുമെന്നാണ് അറിയിപ്പ്.

ക​ഴി​ഞ്ഞ വ​ർ​ഷം ബം​ഗു​ളൂ​രു​വി​ലെ ഹു​ക്ക ബാ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി​യി​ൽ അ​ഗ്നി സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ കൂടി ഉ​ൾ​പ്പെ​ടു​ത്തിയിട്ടുണ്ട്. ഹു​ക്ക ബാ​ർ അ​ഗ്നി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. നമ്മുടെ ഭാവി തലമുറകൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണീ നടപടിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

2023 സെപ്റ്റംബറിൽ, ഹുക്ക നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയർത്താനും കർണാടക സർക്കാർ തീരുമാനിച്ചിരുന്നു.

സിഗരറ്റ് പോലുള്ള പുകയില ഉൽപന്നങ്ങളോടുള്ള ആസക്തി പലപ്പോഴും മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗത്തിലേക്ക് നയിക്കുന്നുവെന്ന സാഹചര്യത്തിൽ കർണാടക സർക്കാർ ഏറെ കരുതലോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തത്. ഹുക്കയിൽ ഉപയോഗിക്കുന്ന ചില ചേരുവകൾ ആസക്തിയിലേക്ക് നയിക്കു​ന്നതായി നേരത്തെ ത​ന്നെ ആരോഗ്യരംഗത്തുള്ളവർ ചൂണ്ടികാണിച്ചിരുന്നു.



 

Tags:    
News Summary - Karnataka bans sale, consumption of 'hookah' with immediate effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.