ആരാധനാലയങ്ങൾ ജൂൺ ഒന്നിന്​ തുറക്കാനൊരുങ്ങി കർണാടക സർക്കാർ

ബംഗളൂരു: സംസ്​ഥാനത്ത്​ ആരാധനാലയങ്ങൾ ജൂൺ ഒന്നിന്​ തുറക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. അമ്പലങ്ങളും പള്ളികളും ചർച്ചുകളും തുറക്കുന്നതിന്​ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്ക്​ കത്തയച്ചിട്ടുണ്ടെന്ന്​ കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ പറഞ്ഞു. ‘തുറക്കുന്നതിന്​ ഒരുപാട്​ അനുമതികൾ ലഭിക്കേണ്ടതുണ്ട്​. അതുകൊണ്ട്​ കാത്തിരുന്നു കാണാം. അനുമതി ലഭിച്ചാൽ ആരാധനാലയങ്ങൾ ജൂൺ ഒന്നിന്​ തന്നെ തുറക്കും.’-യെദ്യൂരപ്പ വ്യക്​തമാക്കി. 

സംസ്​ഥാനത്തെ ആരാധനാലയങ്ങൾ ജൂണിൽ തുറക്കാനാവുമെന്ന്​ മന്ത്രി കോട്ട ശ്രീനിവാസ്​ പൂജാരി നേരത്തേ, പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്തിയും ശുചിത്വത്തിന്​ പ്രാധാന്യം നൽകിയുമായിരിക്കും ആരാധനാലയങ്ങൾ തുറക്കുകയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത്​ മാർച്ച്​ 22 മുതൽ സമ്പൂർണ ലോക്​ഡൗൺ പ്രാബല്യത്തിലായതോടെ ആരാധനാലയങ്ങൾ ഉൾപെടെ ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്​. 

Tags:    
News Summary - Karnataka Asks PM Modi To Allow Reopening Of Religious Places From June 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.