ഏക സിവിൽ കോഡ് ചോദ്യം; വായടപ്പൻ മറുപടി നൽകി കപിൽ സിബൽ VIDEO

ന്യൂഡൽഹി: ചാനൽ അഭിമുഖത്തിനിടെ ഏക സിവിൽ കോഡിനെക്കുറിച്ചുള്ള ചോദ്യത്തിന് കപിൽ സിബൽ നൽകിയ മറുപടി വൈറൽ. ടൈംസ് നൗവിൽ ‘ഫ്രാങ്ക്‌ലി സ്പീക്കിങ്’ എന്ന ഷോയിൽ എഡിറ്റർ ഇൻ ചീഫ് നവിക കുമാർ നടത്തിയ അഭിമുഖത്തിന്‍റെ ചെറിയ വീഡിയോ ക്ലിപ്പാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ജൂൺ ഒന്നിന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് കപിൽ അതിഥിയായത്. ഇപ്പോൾ നടക്കുന്ന ഏക സിവിൽ കോഡ് വിവാദത്തെക്കുറിച്ച് എന്താണ് കരുതുന്നത് എന്നായിരുന്നു നവികയുടെ ചോദ്യം. ‘അതൊരു ചിന്താശൂന്യമായ കാര്യമാണ്’ എന്നായിരുന്നു കപിലിന്‍റെ മറുപടി. എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറഞ്ഞത് എന്ന് നവിക തിരിച്ചു ചോദിച്ചു. തുടർന്നുള്ള കപിലിന്‍റെ മറുപടിയാണ് വൈറലായത്.

“എന്താണ് പ്രൊപോസൽ എന്ന് എനിക്കറിയില്ല. നിങ്ങൾക്ക് പറയാനാകുമോ? ഏക സിവിൽ കോഡ് എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്താണ് ഏകീകരിക്കേണ്ടത്? എല്ലാ ആചാരങ്ങളും ഏകീകൃതമാണോ? ഭരണഘടനയുടെ ആർട്ടിക്കിൾ 13 പ്രകാരം ആചാരം നിയമമാണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ എച്ച്.യു.എഫ് നീക്കം ചെയ്യുമോ? എച്ച്.യു.എഫ് ഹിന്ദുക്കൾക്ക് മാത്രം ബാധകമാണ്. എച്ച്.യു.എഫിന് കീഴിൽ സ്വയം സമ്പാദിച്ച സ്വത്തും പൂർവ്വിക സ്വത്തും തമ്മിൽ വ്യത്യാസമുണ്ട്. കോടിക്കണക്കിന് ആളുകൾ ഉണ്ട്, പ്രത്യേകിച്ച് ഹിന്ദുക്കൾ, എച്ച്.യു.എഫ് ആയി ബിസിനസ്സ് ചെയ്യുന്നവർ, കൃഷി ഭൂമി എച്ച്.യു.എഫ് ആയി കൈവശം വെച്ചിരിക്കുന്നവർ... ഗോവയുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്യും? നോർത്ത് ഈസ്റ്റിന്റെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്യും? ഞങ്ങൾക്ക് അങ്ങനെ ഒരു പ്രൊപോസൽ ഇല്ല. അപ്പോൾ ഈ ചർച്ച എന്തിനെക്കുറിച്ചാണ്?’’ -സിബൽ ചോദിച്ചു.

നവിക: ഇത് ഒരുപക്ഷേ വിവാദ വിഷയങ്ങളിലെ സംവാദത്തിന്‍റെ തുടക്കമായിരിക്കാം....

കപിൽ: എന്തൊക്കെയാണ് വിവാദ വിഷയങ്ങൾ? പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ഒരു പ്രശ്നമെങ്കിലും പറഞ്ഞുതരൂ. വെറും ഒരു പ്രശ്നമെങ്കിലും പറയൂ...

നവിക: നമുക്ക് ലിംഗ സമത്വത്തെക്കുറിച്ച് സംസാരിക്കാം....

കപിൽ: കൊള്ളാം, അതിനും ഞാൻ തയാറാണ്. എന്നാൽ അതെന്താണ്? നിങ്ങൾ സംസാരിക്കുന്നത് ലിംഗസമത്വത്തെക്കുറിച്ചാണ്, പ്രധാനമന്ത്രിയെക്കുറിച്ചല്ല. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്തുതിപാടക അല്ല നവിക എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്..

കപിൽ സിബലിന്‍റെ പരിഹാസത്തിന് തീർച്ചയായും അല്ല... എന്നായിരുന്നു നവികയുടെ മറുപടി.

Tags:    
News Summary - Kapil Sibal Shuts Navika Kumar On Uniform Civil Code interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.