ബാബരി കേസിൽ നിന്ന്​ മാറിനിൽക്കാൻ കപിൽ സിബലിന്​ കോൺഗ്രസ്​ നിർദേശം

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ കേസിൽനിന്ന്​ മാറിനിൽക്കാൻ പ്രമുഖ കോൺഗ്രസ്​ നേതാവുകൂടിയായ കപിൽ സിബലിന്​ പാർട്ടി നിർ​േദശം നൽകിയതായി സൂചന. കേസിൽ സുന്നി വഖഫ്​ ബോർഡിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്​ കപിൽ സിബലാണ്​.

കേസി​​​​െൻറ പേരിൽ കോടതിയിലും രാഷ്​ട്രീയത്തിലും സിബൽ ഇരട്ടത്താപ്പ്​ കാണിക്കുകയാണെന്ന്​ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമർശിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പ്​ കഴിയുന്നതുവരെ കേസിൽ അന്തിമവാദം കേൾക്കുന്നത്​ നീട്ടി​െവക്കണമെന്ന സിബലി​​​​െൻറ വാദത്തി​നെതിരെയാണ്​ ബി.ജെ.പി രംഗത്തുവന്നത്​. വിഷയം തെരഞ്ഞെടുപ്പു രാഷ്​​്ട്രീയവുമായി കൂട്ടിക്കുഴക്കുകയാണെന്നായിരുന്നു വിമർശനം.

രാമക്ഷേത്രം നിർമിക്കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം നടപ്പാക്കുന്നതിനാണ്​ കേന്ദ്രം ശ്രമിക്കുന്നതെന്നും ആ തന്ത്രത്തിൽ കോടതി വീഴരുതെന്നുമായിരുന്നു സുന്നി വഖഫ്​ ബോർഡിനുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചത്​. ഇത്​ സുപ്രീംകോടതി തള്ളുകയായിരുന്നു. തങ്ങളുടെ അഭിഭാഷക​​​​െൻറ വാദത്തെ  തള്ളി സുന്നി വഖഫ്​ ബോർഡും രംഗത്തുവന്നിരുന്നു.

Tags:    
News Summary - Kapil sibal on babari case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.