'10 വർഷമായി കരകൗശല തൊഴിലാളികളെ മറന്നു'; മോദിക്കെതിരെ കപിൽ സിബൽ

ന്യൂഡൽഹി: പ്രധാനമന്ത്രി വിശ്വകർമ യോജനയുടെ ഉദ്ഘാടനച്ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. 10 വർഷമായി കരകൗശല തൊഴിലാളികളെ മറന്നുവെന്നും 2024 ന് തൊട്ടുമുമ്പാണ് അവരെ ഓർത്തതെന്നും കപിൽ സിബൽ പറഞ്ഞു. പരമ്പരാഗത കരകൗശല തൊഴിലാളികൾക്കായി 13,000 കോടി രൂപയുടെ 'പ്രധാനമന്ത്രി വിശ്വകർമ യോജന' ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ കപിൽ സിബലിന്റെ പ്രതികരണം. എക്‌സിലെ പോസ്റ്റിലൂടെയാണ് കപിൽ ഈ കാര്യം പരാമർശിച്ചത്.

'വിശ്വകർമ പദ്ധതി: ഹിന്ദു പുരാണങ്ങളിൽ ദൈവത്തിന്റെ ആയുധങ്ങളുടെ വിദഗ്‌ദ്ധ ശില്പിയായിരുന്നു വിശ്വകർമ... മോദിജി, ഇതിൽ നിന്ന് വളരെ അകലെയാണ്. 10 വർഷമായി കരകൗശല തൊഴിലാളികളെയും മരപ്പണിക്കാരെയും മറന്നു! 2024ന് മുമ്പാണ് അവരെ ഓർത്തത്'. കപിൽ പറഞ്ഞു. 2024ലാണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുക.യു.പി.എ 1, 2 സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്ന കപിൽ കഴിഞ്ഞ വർഷം മേയിലാണ് കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര അംഗമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രധാനമന്ത്രി വിശ്വകർമ യോജനയുടെ കീഴിൽ കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും പ്രധാനമന്ത്രി വിശ്വകർമ സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ്, ഒരു ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് പിന്തുണ (ആദ്യ ഗഡു), 2 ലക്ഷം രൂപ (രണ്ടാം ഗഡു) എന്നിവയിലൂടെ 5 ശതമാനം ഇളവുള്ള പലിശ നിരക്കിൽ അംഗീകാരം നൽകും.

Tags:    
News Summary - Kapil Sibal against Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.