കർണാടകയിൽ 24 മണിക്കൂറിനിടെ 99 പേർക്ക് കോവിഡ്

ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച മാത്രം 99 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1246 ആയി ഉയർന്നു. 99 പേരിൽ 64 പേരും മഹാരാഷ്​​ട്രയിലെ മുബൈ, പുനൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വന്നവരാണ്. ബംഗളൂരു നഗരത്തിൽ മാത്രം തിങ്കളാഴ്ച 24 പേർക്കും രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്നതും ആദ്യമാണ്. ഇതുവരെ 37േപരാണ് മരിച്ചത്.


രോഗ വ്യാപനത്തിനിടയിലും കേന്ദ്ര മാർഗ നിർദേശ പ്രകാരം നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകൾ അതുപോലെ നടപ്പാക്കുകയാണ് കർണാടക. സംസ്ഥാനത്തിനകത്ത് ബസ്, ട്രെയിൻ, ഒാട്ടോ, ടാക്സി സർവീസുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മേയ് പത്തിനും 17നും ഇടയിൽ മാത്രം സംസ്ഥാനത്ത് 442 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പകുതിയും മഹാരാഷ്​​ട്ര, ഗുജറാത്ത്, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും കർണാടകയിലെത്തിയവരാണ്.

പാസ് ലഭിച്ച് കർണാടകയിലേക്ക് വരുന്നവർ 14 ദിവസത്തെ നിർബന്ധിത സർക്കാർ നിരീക്ഷണത്തിൽ കഴിയണം. ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ, 80 വയസിന മുകളിലുള്ളവർ, അർബുദ രോഗികൾ തുടങ്ങിയവർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം.

Tags:    
News Summary - kanrataka daily covid update-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.