കാൺപുർ: ചണ്ഡീഗഡിനു പിന്നാലെ ഉത്തർപ്രദേശിലെ കാൺപുരിലും വിദ്യാർഥിനികളുടെ ഹോസ്റ്റൽ ദൃശ്യം പകർത്തിയതായി പരാതി. ഹോസ്റ്റൽ ജീവനക്കാരൻ തങ്ങൾ കുളിക്കുന്നതിന്‍റെ വിഡിയോ പകർത്തിയതായി കാൺപുർ സായ് നിവാസ് ഗേൾസ് ഹോസ്റ്റലിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്.
വിദ്യാർഥിനികൾ കുളിക്കുന്നതിന്‍റെ വിഡിയോ ഹോസ്റ്റൽ ജീവനക്കാരന്‍റെ മൊബൈലിലുള്ളത് ഏതാനും വിദ്യാർഥികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽനിന്നാണ് ജീവനക്കാരൻ ദൃശ്യങ്ങൾ പകർത്തിയത്. പിന്നാലെ ഒരു സംഘം വിദ്യാർഥിനികൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. നടപടി വൈകിയതോടെ സ്റ്റേഷനു മുന്നിൽ വിദ്യാർഥിനികൾ പ്രതിഷേധിച്ചു. പിന്നാലെയാണ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
ആഴ്ചകൾക്കു മുമ്പാണ് ചണ്ഡീഗഡ് സർവകലാശാലയിൽ ഹോസ്റ്റൽ വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ പ്രചരിച്ചതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.