Posted On
date_range Updated On
date_range കേരള ഹൗസിൽ നാടകീയ രംഗങ്ങൾ; കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം
ഡൽഹി : കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തെതുടർന്ന് ഡൽഹിയിലെ കേരള ഹൗസിൽ നാടകീയ രംഗങ്ങൾ. കനയ്യകുമാർ കേരള ഹൗസിൽ മുറി സുഹൃത്തിന്‍റെ പേരിൽ ബുക്ക് ചെയ്തിരുന്നെങ്കിലും അത് നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കനയ്യ കുമാർ ആരോപിച്ചു. ഇത് അമിത് ഷായുടെ മനോഭാവമാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കൊച്ചിൻ ഹൗസിൽ ഗവർണർ വരുന്നുണ്ടെന്ന് കാണിച്ച് തന്നെ അവിടെനിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാൻ തയ്യാറാകാത്ത കനയ്യ കുമാർ ഇപ്പോൾ കൊച്ചിൻ ഹൗസിന് മുന്നിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.