യാത്രാവിവരം മറച്ചുവെച്ചു; കാൻഗ്രയിലെ കോവിഡ്​ രോഗികൾക്കെതിരെ കേസ്​

ഷിംല: യാത്രാവിവരം ആരോഗ്യപ്രവർത്തകരിൽ നിന്നും ബോധപൂർവ്വം മറച്ചുവെച്ച കോവിഡ്​ 19 രോഗിക്കെതിരെ കേസെടുത്തു. ഹിമാചൽപ്രദേശിലെ കാൻഗ്രയിൽ നിന്നുള്ള 63 കാരിക്കെതിരെയാണ്​ ഇന്ത്യൻ പീനൽ കോഡ്​ 270 സെക്​ഷൻ പ്രകാരം കേസെടുത്തത്​. രണ്ടു വർഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്​ യാത്രാവിവരം മറച്ചുവെച്ചതിനും സമ്പർക്കവിലക്ക്​ ലംഘിച്ചതിനും ചുമത്തിയിരിക്കുന്നത്​.

ദുംബൈയിൽ നിന്നും തിരിച്ചെത്തിയ വയോധികക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരുന്നു. എന്നാൽ ദുബൈയിൽ പോയെന്ന കാര്യം ഇവർ വെളിപ്പെടുത്തുകയോ സ്വയം സമ്പർക്കവിലക്കിൽ തുടരുകയോ ​െചയ്​തില്ല. കോവിഡ്​ വൈറസ്​ രോഗലക്ഷണങ്ങളെ തുടർന്ന്​ ആശുപത്രിയിൽ എത്തിയ ഇവരെ പിന്നീട്​ ഐസൊലേഷനിലേക്ക്​ മാറ്റുകയും തുടർപരിശോധനകളിൽ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

കാൻഗ്രയിലെ 32 കാരനായ കോവിഡ്​ രോഗിക്കെതിരെയും ഇതേ കുറ്റത്തിന്​ കേസെടുത്തിട്ടുണ്ട്​. സിംഗപ്പൂരിൽ നിന്ന്​ മടങ്ങിയെത്തിയ ഇയാൾ യാത്രാവിവരം അറിയിച്ചില്ലെന്നും സ്വയം ​െഎസൊലേഷൻ സ്വീകരിച്ചില്ലെന്നുമാണ്​ കുറ്റം.

സമ്പർക്കവിലക്ക്​ ലംഘിച്ചതിന്​ ഷിംലയിലെ ​െസാലാനിലുള്ള ദമ്പതികൾക്കെതിരെയും കേസ്​ എടുത്തിട്ടുണ്ട്​. ഇവർ ഇന്തോനേഷ്യയിൽ നിന്നും തിരിച്ചെത്തിയ ശേഷം സമ്പർക്കവിലക്കിൽ കഴിയണമെന്ന്​ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം ലംഘിച്ച്​ കുടുംബാംഗങ്ങൾ മുഴുവൻ പേരും പുറത്തിറങ്ങി നടന്നിരുന്നു.

ഹിമാചൽ പ്രദേശിൽ കോവിഡിനെ തുടർന്ന്​ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Kangra coronavirus patient faces 2-year jail for hiding travel history - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.