സൂര്യ നാരായണൻ
Posted On
date_range Updated On
date_range തമിഴ് നടിയുടെ പിതാവിനെ കൊടൈക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ചെന്നൈ: തമിഴ്നടി വിഷ്ണു പ്രിയയുടെ പിതാവിനെ കൊടൈക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ നാരായണനെയാണ് ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു.
ബംഗ്ലാവിൽ ഉണ്ടായിരുന്ന അഞ്ച് പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബംഗ്ലാവിലെ സി.സി.ടി.വി ഹാർഡ് ഡിസ്കും ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.
2018ൽ നടിയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ സൂര്യ നാരായണനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.