കങ്കണ റണാവത്ത്​ ചട്ടം ലംഘിച്ചെന്ന്​ മുംബൈയിലെ കോടതി

മുംബൈ: ബോളിവുഡ്​ നടി കങ്കണ റണാവത്ത്​ ചട്ടം ലംഘിച്ചെന്ന്​ മുംബൈയിലെ കോടതി. ഫ്ലാറ്റിൽ കോർപ്പറേഷൻ അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തി​െയന്നാണ്​ കോടതിയുടെ കണ്ടെത്തൽ. ഖാറിലെ ഫ്ലാറ്റിൽ ​അറ്റകൂറ്റപണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണ ചട്ടം ലംഘിച്ചെന്ന്​​ കാണിച്ച്​ ബൃഹാൻ മുംബൈ കോർപ്പറഷൻ നൽകിയ നോട്ടീസിനെതിരെയാണ്​ കങ്കണ കോടതിയെ സമീപിച്ചത്​.

കങ്കണയുടെ ഉടമസ്ഥതയിലുള്ള മൂന്ന്​ ഫ്ലാറ്റുകളിലാണ്​ അനധികൃത നിർമാണം കണ്ടെത്തിയത്​. ഇത്​ ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു . ബൃഹാൻ മും​ൈബ കോർപറേഷൻ നോട്ടീസിൽ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്​തമാക്കി.

2013ലാണ്​ കങ്കണ ഖേറിൽ ഫ്ലാറ്റ്​ വാങ്ങിയത്​. 2018ലാണ്​ ബൃഹാൻ മുംബൈ കോർപറേഷൻ നോട്ടീസ്​ നൽകിയത്​. ഒരു മാസത്തിനകം അനധികൃത നിർമാണം ​െപാളിച്ചു കളയണമെന്നായിരുന്നു നോട്ടീസ്​. ഇതിനെതിരെ കങ്കണയുടെ അഭിഭാഷകൻ റിസ്​വാൻ സിദ്ധിഖാണ്​​ ഹരജി നൽകി. ​

2019 ജനുവരിയിൽ നോട്ടീസിൽ ചട്ടലംഘനങ്ങളെ കുറിച്ച്​ കൃത്യമായി പറഞ്ഞിട്ടില്ലെന്ന്​ കങ്കണയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന്​ കേസിൽ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിടുകയും വിശദമായ വാദങ്ങൾക്ക്​ ശേഷം ബൃഹാൻ മുംബൈ കോർപ്പറേഷൻ നോട്ടീസിൽ തെറ്റില്ലെന്ന്​ കണ്ടെത്തുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.