പാരിസ്: ഫ്രാൻസിൽ ഇന്ത്യ ഗവൺമെൻറിെൻറ ഉടമസ്ഥതയിലുള്ള 20 സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബ്രിട്ടീഷ് കമ്പനി 'കെയ്ൻ എനർജി'ക്ക് ഫ്രഞ്ച് കോടതിയുടെ അനുമതി. ജൂൺ 11ന് ഇറങ്ങിയ ഉത്തരവനുസരിച്ച് ഫ്ലാറ്റുകൾ അടക്കം ഇന്ത്യയുടെ ആസ്തികൾ ഏറ്റെടുക്കാനുള്ള നടപടികൾ കമ്പനി പൂർത്തിയാക്കിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കെയ്ൻ എനർജിയിൽനിന്ന് ഇന്ത്യ ഈടാക്കിയ 1.7 ബില്ല്യൺ ഡോളർ (8972 കോടി) പലിശയും പിഴയും ചേർത്ത് തിരിച്ചു നൽകണമെന്ന് 2020 ഡിസംബറിൽ ഹേഗിലെ തർക്കപരിഹാര കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, ഇതിനെതിരെ ഇന്ത്യ ഗവൺമെൻറ് അപ്പീൽ നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് കോടതിയുടെ അനുകൂല ഉത്തരവ് കെയ്ൻ നേടിയത്. അതേസമയം, പുതിയ സംഭവവികാസങ്ങൾ അറിയില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. കോടതി ഉത്തരവ് ലഭിച്ചാൽ ഉചിത നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായി ഒത്തു തീർപ്പാണ് തങ്ങളുടെ ആഗ്രഹമെന്ന് കെയ്ൻ വക്താവ് പ്രതികരിച്ചു. എന്നാൽ, അതിന് സാധിക്കാത്ത സാഹചര്യത്തിൽ തങ്ങളുടെ അന്താരാഷ്ട്ര ഓഹരി ഉടമകളുടെ താൽപര്യം സംരക്ഷിക്കാൻ ആസ്തി ഏറ്റെടുക്കൽ അല്ലാതെ മറ്റ് വഴിയില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
പാരിസിൽ ഇന്ത്യയുടെ ആസ്തി 23 ദശലക്ഷം ഡോളറിനടുത്താണ് (172 കോടി). അതേസമയം, മറ്റ് പല രാജ്യങ്ങളിലെ ഇന്ത്യയുടെ ആസ്തി കണ്ടുവെച്ചിട്ടുണ്ടെന്നും ആ രാജ്യങ്ങളിലെ കോടതി ഉത്തരവുകൾ വഴി അതും ഏറ്റെടുക്കാൻ ശ്രമിക്കുമെന്നും കെയ്ൻ കമ്പനി അറിയിച്ചു. 2006-2007-ലാണ് നികുതി തര്‍ക്കം ആരംഭിച്ചത്. യു.കെ കെയിന്‍ കമ്പനി അതിെന്റ ഓഹരികള്‍ കെയിന്‍ ഇന്ത്യ ഹോള്‍ഡിങ്സിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആദായ നികുതി തര്‍ക്കമാണ് കേസിനാധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.