ചെന്നൈ: നടൻ കമൽ ഹാസൻ നയിക്കുന്ന മക്കൾ നീതിമയ്യത്തെ ഡി.എം.കെ മുന്നണിയിലുൾപ്പെടുത് താൻ കോൺഗ്രസ് തമിഴ്നാട് ഘടകത്തിെൻറ സമ്മർദം. എന്നാൽ, ഡി.എം.കെ ഇക്കാര്യത്തിൽ മൗന ത്തിലാണ്. മതേതര നിലപാടുള്ള കമൽ ഹാസൻ പാർട്ടി രൂപവത്കരിച്ചതുമുതൽ ബി.ജെ.പിക്കും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുമെതിരായ നിലപാടാണ് സ്വീകരിച്ചത്.
കമൽ ഹാസനെ കൂടെ കൂട്ടുന്നതിലൂടെ മതേതര വോട്ടുകൾ ചിതറാതിരിക്കാൻ സഹായകമാവുമെന്നും അദ്ദേഹത്തിെൻറ പ്രചാരണം ഡി.എം.കെ മുന്നണിക്ക് കൂടുതൽ പ്രയോജനമാവുമെന്നും തമിഴ്നാട് കോൺഗ്രസ് പ്രസിഡൻറ് കെ.എസ്. അഴഗിരി പറയുന്നു.
മാസങ്ങൾക്ക് മുമ്പ് കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഡി.എം.കെ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ കമൽ ഹാസന് ക്ഷണമുണ്ടായിരുന്നില്ല. കമൽ ഡി.എം.കെ മുന്നണിയിലെത്തിയാൽ സ്റ്റാലിെൻറ പ്രാമുഖ്യം നഷ്ടപ്പെടുമെന്നാണ് ഡി.എം.കെയുടെ ആശങ്ക.
ഡി.എം.കെ മുന്നണിയിൽനിന്ന് പുറത്തുവന്നാൽ കോൺഗ്രസുമായി സഖ്യം പരിഗണിക്കുമെന്ന്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള കമൽ നേരത്തെ പ്രസ്താവിച്ചിരുന്നു. ചെന്നൈയിലെ ഒരു മണ്ഡലം നൽകി കമലിനെ സഖ്യത്തിലുൾപ്പെടുത്തണമെന്നാണ് തമിഴക കോൺഗ്രസിെൻറ ആവശ്യം. ഇൗ സാഹചര്യത്തിൽ പുതുച്ചേരി ഉൾപ്പെടെ 40 ലോക്സഭ മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് ‘ഉലകനായകെൻറ’ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.