രജനിയുടെ തീരുമാനം നിരാശപ്പെടുത്തിയെന്ന്​ കമൽ ഹാസൻ

ചെ​െന്നെ: സജീവ രാഷ്​ട്രീയത്തിലേക്കി​ല്ലെന്ന രജനികാന്തിന്‍റെ തീരുമാനം നിരാശപ്പെടുത്തിയെന്ന്​ കമൽഹാസൻ. 'രജനിയുടെ ആരാധകരെ​പോലെ ഞാനും നിരാശനാണ്​. അതേസമയം, അദ്ദേഹത്തിന്‍റെ ആരോഗ്യമാണ്​ ഏറ്റവും പ്രധാനം' - മക്കൾ നീതി മയ്യം സ്​ഥാപകൻ കമൽഹാസൻ പറഞ്ഞു.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ സജീവ രാഷ്​ട്രീയത്തി​േലക്ക്​ പ്രവേശിക്കുമെന്ന്​ തമിഴ്​ സിനിമാ താരം രജനി ആദ്യമായി പ്രഖ്യാപിച്ചത്​ 2017 ലാണ്​. പിന്നീട്​, രജനിയുടെ ആരോഗ്യസ്​ഥിതി മോശമായതിനെ തുടർന്ന്​ കാര്യമായ തുടർ നീക്കങ്ങൾ ഉണ്ടായില്ല. എന്നാൽ, രജനിയുടെ രാഷ്​ട്രീയ നീക്കങ്ങൾ ഈ വർഷം വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഈ വർഷം ഡിസംബർ അവസാനം രാഷ്​ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നും 2021 ജനുവരിയോടെ പ്രവർത്തനം തുടങ്ങുമെന്നും രജനി തന്നെ പ്രഖ്യാപിച്ചു.

അതിനിടയിൽ, പ്രമുഖ നടൻ കമൽ ഹാസൻ മക്കൾ നീതി മയ്യം എന്ന പേരിൽ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്​തിരുന്നു. 3.7 ശതമാനം വോട്ട്​ വിഹിതമാണ്​ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം​ നേടിയത്​. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾ കമൽ ഹാസൻ തുടങ്ങിയിട്ടുമുണ്ട്​. രജനി രാഷ്​ട്രീയ പ്രവേശം പ്രഖ്യാപിച്ചതോടെ സഹകരിച്ച്​ ​പ്രവർത്തിക്കാൻ കമൽ ഹാസൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, രജനി അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനത്തിന്​ രണ്ട്​ ദിവസം മാത്രം ശേഷിക്കെയാണ്​ രജനി രാഷ്​ട്രീയ നീക്കത്തിൽ നിന്ന്​ പിൻമാറുന്നത്​. രക്​തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന്​ ഹൈദരാബാദിൽ ചികിത്സയിലായിരുന്ന രജനി ആശുപത്രി വിട്ടയുടനെയാണ്​ പിൻമാറ്റം പ്രഖ്യാപിച്ചത്​. ഡോക്​ടർമാർ കടുത്ത വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ്​ പിൻമാറ്റ തീരുമാനമെന്നാണ്​ വിശദീകരണം. 

Tags:    
News Summary - Kamal Haasan after Rajinikanth drops political plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.