Posted On
date_range Updated On
date_range കലിഖോ പുലിന്‍െറ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആത്മഹത്യ ചെയ്ത അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി കലിഖോ പുലിന്‍െറ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍െറ വിധവ ദങ്ഗ്വിംസായ് പുല്‍ സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം വേണമെന്ന് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച ഹരജിയില്‍ അവര്‍ വ്യക്തമാക്കി. ഹരജിയുടെ പകര്‍പ്പ് വാര്‍ത്തസമ്മേളനത്തില്‍ അവര്‍ പുറത്തുവിടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറിലെ ഉന്നതരില്‍നിന്ന് തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും അവര്‍ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.