ഹർദീപ് സിങ് പുരി


മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ഹർദീപ് സിങ് പുരി നാമനിർദേശ പത്രിക സമർപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന അദ്ദേഹം ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. ഭോപ്പാലിലെ നിയമസഭാ മന്ദിരത്തിൽ നടന്ന നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള നടപടികളിൽ മുഖ്യമന്ത്രി മോഹൻ യാദവും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാളും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഹർദീപ് സിങ് പുരി ഭോപ്പാലിലെ ഗുരുദ്വാരയിൽ സന്ദർശനം നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 28-നാണ് ഹർദീപ് സിങ് പുരിയെ ഉപതെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി സ്ഥാനാർഥിയായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്.

മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ രാജ്യസഭാംഗത്വം രാജിവെച്ചതോടെയാണ് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 13-നാണ് അദ്ദേഹം രാജ്യസഭാംഗത്വവും കേന്ദ്ര മന്ത്രിസഭയിലെ സ്ഥാനവും രാജിവെച്ചത്. തമിഴ്‌നാട്ടിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അതിനായി രാജിവെച്ചതെന്നാണും അദ്ദേഹം അറിയിച്ചിരുന്നു.നവംബർ രണ്ടിനാണ് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ മൂന്നിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നവംബർ അഞ്ച് വരെ സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാം. 12ാം തിയതിയാണ് വോട്ടെടുപ്പ്.

നിലവിൽ രാജ്യസഭാംഗമായ ഹർദീപ് സിങ് പുരിയുടെ കാലാവധി നവംബർ 25-ന് അവസാനിക്കാനിരിക്കെയാണ് ബിജെപി അദ്ദേഹത്തെ മധ്യപ്രദേശിൽ നിന്ന് വീണ്ടും രാജ്യസഭയിലെത്തിക്കാൻ നീക്കം നടത്തുന്നത്. മധ്യപ്രദേശിലെ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്ക് പുരിയെ സ്ഥാനാർഥിയാക്കിയ ബിജെപിയുടെ തീരുമാനം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

Tags:    
News Summary - Hardeep Puri Bypoll Nomination Filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.