ന്യൂഡൽഹി: രാജിവെച്ച തൃണമൂൽ കോൺഗ്രസ് രാജ്യസഭ എം.പി ദിനേഷ് തൃവേദിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് കൈലാഷ് വിജയവർഗീയ. തൃവേദി മാത്രമല്ല സത്യസന്ധമായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ബി.ജെ.പിയിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്‍റിൽ ബജറ്റ് ചർച്ച പുരോഗമിക്കുന്നതിനിടെയാണ് തൃവേദി നാടകീയമായി രാജിപ്രഖ്യാപനം നടത്തിയത്. പശ്ചിമബംഗാളിൽ അക്രമസംഭവങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ രാജി.
നേരത്തെ നിരവധി തൃണമൂൽ നേതാക്കൾ പാർട്ടി വിട്ട് ബി.ജെ.പിയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമബംഗാളിൽ വലിയ പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.