യു.യു. ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപതി മുർമു നിയമന ഉത്തരവിൽ ഒപ്പുവെച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ പിൻഗാമിയായാണ് ചുമതലയേൽക്കുന്നത്.

ആഗസ്റ്റ് 27ന് അധികാരമേൽക്കും. 2022 നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. ബാറിൽ നിന്നു സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ടെത്തുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു. ലളിത്.

ബോംബെ ഹൈകോടതിയിലെ മുൻ അഡീഷനൽ ജഡ്ജിയായിരുന്ന യു.ആർ. ലളിതിന്റെ മകനായിരുന്നു യു.യു. ലളിത് 1983ലാണ് ബാറിൽ അംഗമാകുന്നത്. നേരിട്ട് സുപ്രീംകോടതിയിലേക്കെത്തുന്ന രാജ്യത്തെ ആറാമത്തെ മുതിർന്ന അഭിഭാഷകനാണ് അദ്ദേഹം.

മുത്തലാഖ് ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുൾപ്പെടെ സുപ്രീംകോടതിയുടെ പല സുപ്രധാന വിധികളും പുറപ്പെടുവിച്ച ബെഞ്ചിൽ ലളിത് അംഗമായിരുന്നു. പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായ യു.യു. ലളിതിനെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിനന്ദിച്ചു

Tags:    
News Summary - justiceuulalitappointedas49chiefjusticeofindia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.