പൂജാ സാധനങ്ങൾക്ക് ഗുണനിലവാരമില്ല, വിഗ്രഹങ്ങൾ കേടാകുന്നുു ജസ്റ്റിസ് കെ.ടി ശങ്കരൻ റിപ്പോർട്ട് നൽകി

ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന പൂജാ സാമഗ്രികളുടെ ഗുണനിലവാരം മോശമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.ടി ശങ്കരൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന ചന്ദനം യഥാർഥ ചന്ദനമല്ലെന്നും കൃത്രിമമായി നിർമ്മിച്ചെടുത്തതാണെന്നും ജസ്റ്റിസ് കെ.ടി ശങ്കരൻ ചൂണ്ടിക്കാട്ടി. കൃത്രിമ ചന്ദനവും രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഭസ്മവും വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും നെറ്റിയിൽ പുരട്ടുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിലവിലെ രീതിയില്‍ നിന്ന് മാറി പുതിയ രീതിയില്‍ പ്രസാദം നല്‍കുന്ന കാര്യം ആലോചിക്കണമെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.

ഗുണനിലവാരമുള്ള യഥാര്‍ത്ഥ ചന്ദനമാണ് പൂജക്കും പ്രസാദത്തിനും ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണം. ഇതിനായി സംസ്ഥാന വനം വകുപ്പിൽ നിന്ന് ഗുണനിലവാരമുള്ള ചന്ദനവും എല്ലാ ക്ഷേത്രങ്ങളിലും ചാണകത്തിൽ നിന്നുള്ള യഥാർത്ഥ ഭസ്മവും സംഭരിച്ച് വിതരണം ചെയ്യണമെന്നും ജസ്റ്റിസ് കെ.ടി ശങ്കരൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

1200 ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തില്‍നിന്ന് വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗുണമേന്മയുള്ള പൂജാസാധനങ്ങള്‍ വാങ്ങാന്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം എന്നതിനെ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ.ടി ശങ്കരനെ ചുമതലപ്പെടുത്തിയത്.

Tags:    
News Summary - Justice KT Sankaran gave a report that the pooja items are of poor quality and the idols are getting damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.