ന്യൂഡൽഹി: മലയാളിയും ബിഹാർ ഹൈകോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയത്തിന്റെ ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു.
2011 നവംബറിൽ കേരള ഹൈകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് ബിഹാർ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി ശിപാർശ ചെയ്യുകയായിരുന്നു. എറണാകുളം നോർത്ത് പറവൂർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.