ന്യൂഡൽഹി: മുത്തലാഖ് മതത്തിെൻറ അവിഭാജ്യഘടകമാണെന്നും മുസ്ലിം വ്യക്തിനിയമം മൗലികാവകാശമായതിനാൽ മുത്തലാഖ് മൗലികാവകാശമാെണന്ന മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ വാദം ശരിവെക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് അബ്ദുൽ നസീറും വിധിച്ചു. അതേസമയം, ഇൗ രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട രണ്ടംഗ ബെഞ്ച്, അതുവരെ മുസ്ലിം ഭർത്താക്കന്മാർ മുത്തലാഖ് ചൊല്ലുന്നത് വിലക്കി.
അഞ്ചംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാരും ഇൗ നിലപാട് തള്ളിയതിനാൽ ഇരുവരുടെയും വിധിപ്രസ്താവം അസാധുവായി. എന്നാൽ, വ്യക്തിനിയമം മൗലികാവകാശമാണെന്ന ഇരുവരുടെയും വിധിയിൽ കുര്യൻ ജോസഫും യോജിച്ചതിനാൽ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ ഇൗ നിലപാടിന് പരമോന്നത കോടതിയുടെ അംഗീകാരമായി.
1937ലെ മുസ്ലിം വ്യക്തിനിയമം റദ്ദാക്കി പകരം പുതിയ നിയമനിർമാണം നടത്തണമെന്ന ഹരജികളിലെ ആവശ്യം സ്വീകാര്യമല്ലെന്നും തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. മുത്തലാഖ് ഭരണഘടനയുെട 14, 15 അനുഛേദങ്ങൾ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമല്ല. ഭരണഘടനയുടെ 25ാം അനുഛേദത്തിലെ മാനദണ്ഡങ്ങൾക്കും വിരുദ്ധമല്ല. കാരണം ഇത് സമൂഹത്തിെൻറ ആരോഗ്യവുമായോ ക്രമസമാധാനവുമായോ ബന്ധപ്പെട്ടതല്ല.
ഭരണഘടനയുടെ മൂന്നാം ഭാഗത്തിെല മൗലികാവകാശങ്ങളോട് തത്തുല്യസ്ഥാനമുള്ള വ്യക്തി നിയമത്തിൽപെട്ടതാണ് മുത്തലാഖ്. ഇതിന് ഭരണഘടനയുടെ 25ാം അനുഛേദത്തിെൻറ സംരക്ഷണമുണ്ട്. അതിനാൽ ഭരണഘടനാപരമായ ധാർമികത പരിഗണിച്ച് കോടതി ഇടപെടലിലൂടെ ഇൗ സമ്പ്രദായം റദ്ദാക്കാനാവില്ല. വ്യക്തിനിയമങ്ങളിൽ പരിഷ്കരണമാണ് ഇതിന് പരിഹാരം. മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ കിട്ടിയ അവസരം പാഴാക്കരുത്. അതിനാൽ മുത്തലാഖിലെ തീരുമാനം കോടതിയുടെ അധികാര പരിധിക്കകത്തല്ല എന്ന അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ വാദം സ്വീകരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് അബ്ദുൽ നസീറും പറഞ്ഞു.
നിയമനിർമാണത്തിനുള്ള അധികാരം കോടതിക്കല്ല, പാർലമെൻറിനാണ് എന്ന ബോർഡിെൻറ വാദവും അംഗീകരിക്കുന്നു. മുത്തലാഖ് ഒഴിവാക്കണമെന്ന് ബോർഡ് തന്നെ സർക്കുലർ ഇറക്കുകയും നിക്കാഹ് നാമയിൽ അതുൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ മുത്തലാഖിെൻറ കാര്യത്തിൽ ഉചിതമായ നിയമനിർമാണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയാണെന്നും അതുവരെ മുത്തലാഖ് അനുവദിക്കില്ലെന്ന് ഉത്തരവിറക്കുകയാണെന്നും ഇരുവരും വിധിന്യായത്തിൽ പറഞ്ഞു. മുത്തലാഖിനായുള്ള നിയമനിർമാണം നടത്തുേമ്പാൾ ലോകമെങ്ങുമുള്ള മുസ്ലിം രാജ്യങ്ങൾ ചെയ്തതുപോലെ മുസ്ലിം വ്യക്തിനിയമത്തിലെ പരിഷ്കാരവും കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് വിധിയിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.