അഭിപ്രായ ഭിന്നതകൾ അടിച്ചമർത്തുന്നത്​ ജനാധിപത്യവിരുദ്ധം -ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: അഭിപ്രായ ഭിന്നതകളെ ദേശവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും താറടിക്കുന്ന സമീപനം ഭരണഘടന വിരുദ്ധമാണെ ന്ന്​ സുപ്രീംകോടതി ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​. വിമതരെ അടിച്ചമർത്താൻ രാജ്യത്തിന്‍റെ ഔദ്യോഗിക സംവിധാനങ്ങ ൾ ഉപയോഗിക്കുന്നത്​ ഭയം സൃഷ്​ടിക്കുകയാണെന്നും ഇത്​ നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.


അഹമ്മദാബാദിൽ പി.ഡി. ദേശായ്​ അനുസ്​മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്​റ്റിസ്​ ചന്ദ്രചൂഡ്​. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം അടിച്ചമർത്തുന്നു എന്ന ആരോപണം ഉയർന്നതിനിടയിലാണ്​ ചന്ദ്രചൂഡിന്‍റെ അഭിപ്രായ പ്രകടനം.

വികസനത്തിനും സാമൂഹിക മൂന്നേറ്റത്തിനും നിയമപരമായ സംവിധാനം ജനാധിപത്യ സർക്കാർ ഒരുക്കുന്നു എന്നാണ് അഭിപ്രായ ഭിന്നതകൾ സംരക്ഷിക്കുന്നതിന്‍റെ അർഥം. ചോദ്യം ചെയ്യാനും അഭിപ്രായ ഭിന്നത തുറന്നു പറയാനുമുള്ള അവകാശം തകർക്കുന്നതോടെ രാഷ്​ട്രീയ, സമ്പത്തിക, സാംസ്​കാരിക, സാമൂഹിക വളർച്ചയുടെ അടിത്തട്ടും തകരും. അഭിപ്രായ ഭിന്നത ജനാധിപത്യത്തിന്‍റെ സുരക്ഷാ വാൽവാണ്​.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാരു​കൾ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കണം. ഭയം സൃഷ്​ടിക്കാനുള്ള ശ്രമങ്ങൾ പൊളിക്കണം. സംവാദങ്ങൾ സംരക്ഷിക്കുകയാണ്​ ജനാധിപത്യത്തിന്‍റെ അടിസ്​ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - justice dy chandrachud about protest in country-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.