???. ???? ???, ???????? ?????

ഡോ. കഫീൽ ഖാനെതിരായ​ നീതിനിഷേധം; ട്വിറ്ററിൽ പ്രതിഷേധത്തിൻെറ ഹാഷ്​ടാഗുകൾ നിറയുന്നു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസാരിച്ചതിന്​ ദേശീയ സുരക്ഷ നിയമം ചുമത്തി ജയിലടക്കപ്പെട്ട ഡോ. കഫീല്‍ ഖാൻെറ കത്ത് സഹോദരന്‍ അദീല്‍ ഖാന്‍ പുറത്തുവിട്ടതോടെ ​യു.പി സർക്കാറിനെതിരെ വ്യാപക പ്രതിഷേധം. ഡോ. കഫീലിന്​ നീതിവേണമെന്ന ഹാഷ്​ടാഗുകൾ ട്വിറ്ററിൽ നിറയുകയാണ്​. 

ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്​മീര​ിലെ മുൻ ഡി.എസ്​.പി േദവീന്ദർ സിങ്ങിന്​​ ജാമ്യം അനുവദിച്ചപ്പോഴാണ്​ കഫീൽ ഖാനെതിരെ നീതിനിഷേധം തുടരുന്നത്​. അന്വേഷണ സംഘത്തിന്​ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനായില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഡൽഹി കോടതി​ ജാമ്യം അനുവദിച്ചത്​. ഇതിനുശേഷമാണ്​ യു.എ.പി.എ, ആയുധം കൈവശം വെക്കൽ, സ്​ഫോടക വസ്​തു സൂക്ഷിക്കൽ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ എൻ.ഐ.എ ​േദവീന്ദർ സിങ്ങിനെതിരെ ചുമത്തുന്നത്​. 

ഇത്​ കൂടാതെ ഉത്തർപ്രദേശിലെ കു​പ്രസിദ്ധ കുറ്റവാളിയും പൊലീസുകാരെ വെടിവെച്ചുകൊന്ന കേസിൽ ഒളിവിൽ കഴിയുന്ന വികാസ്​ ദുബേയെ പിടികൂടാൻ കഴിയാത്തതും പ്രതിഷേധത്തിന്​ കാരണമാകുന്നുണ്ട്​. ദുബേക്ക്​ ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന്​ കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട്​ പുറത്തുവന്നിരുന്നു.

ജയിലില്‍ 156 ദിവസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ഡോ. കഫീല്‍ ഖാന്‍ തൻെറ ദുരവസ്ഥയും നിരാശയും പങ്കുവച്ച്​ കത്തയക്കുന്നത്. കോവിഡ്19 ഭീഷണിയിലും മഥുര ജയിലില്‍ ശേഷിയുടെ ഇരട്ടിയിലധികം തടവുകാര്‍ തിങ്ങിനിറഞ്ഞ ബാരക്കിലാണ് കഫീല്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്.

‘എന്നെ എന്തിനാണ് ശിക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. എൻെറ മക്കളെയും ഭാര്യയെയും അമ്മയെയും സഹോദരങ്ങളെയും സഹോദരിയെയും എപ്പോള്‍ കാണാനാകുമെന്ന് എനിക്കറിയില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? സഹപ്രവര്‍ത്തകര്‍ക്കൊപ്പം കോവിഡ് ഭീഷണിയെ എനിക്കും നേരിടേണ്ടതുണ്ട്' -കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.

‘534 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഥുര ജയിലില്‍ ഇപ്പോഴുള്ളത് 1600 പേർ. വെറും നാലോ ആറോ മൂത്രപ്പുരകള്‍ മാത്രം. തിങ്ങിനിറഞ്ഞ ബാരക്കില്‍ എല്ലാ സമയത്തും വിയര്‍പ്പിൻെറയും മൂത്രത്തിൻെറയും ഗന്ധം​. തലകറക്കം കാരണം വീഴുമെന്ന് ചിലപ്പോള്‍ തോന്നും. ഉറങ്ങുമ്പോള്‍ കൈകളും കാലുകളും ആരുടെയൊക്കെ ദേഹത്തായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. വെളിച്ചം അണഞ്ഞുകഴിഞ്ഞാല്‍ ഉറങ്ങാന്‍ ശ്രമിക്കും. രാവിലെ അഞ്ചു മണിയാകുന്നത് വരെ കാത്തിരിക്കും. ഞാന്‍ എന്തു കുറ്റത്തിൻെറ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്’ -കഫീൽ ഖാൻ ചോദിക്കുന്നു.

അലീഗഢ്​ മുസ്‌ലിം സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിൻെറ പേരിലാണ് ഡോ. കഫീല്‍ ഖാനെതിരേ ദേശീയ സുരക്ഷ നിയമം ചുമത്തി യോഗി സര്‍ക്കാര്‍ അറസ്​റ്റ്​ ചെയ്ത്​ ജയിലിലടച്ചത്. കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്​റ്റഡി തുടരുകയും ദേശീയ സുരക്ഷ നിയമം ചുമത്തുകയുമായിരുന്നു. മെയ് 12ന് അലീഗഢ് ജില്ല ഭരണകൂടം ഡോ. കഫീല്‍ ഖാൻെറ തടവ് ആഗസ്​റ്റ്​ വരെ നീട്ടി. 

LATEST VIDEOS

Full ViewFull View
Tags:    
News Summary - justice for dr kafeel khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.