ജനത്തിന്‍റെ നിസ്സഹകരണം നീതി നടപ്പാക്കലിന് തിരിച്ചടി -ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ജനം സഹകരിച്ചില്ലെങ്കിൽ നീതി നടപ്പാക്കൽ വിജയകരമാകില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.

സ്വവർഗാനുരാഗികളായ വനിത ദമ്പതികളെ വെച്ച് ഡാബർ കമ്പനി ചിത്രീകരിച്ച പരസ്യം വിവാദമായതിനെ തുടർന്ന് പിൻവലിച്ചത് പരാമർശിച്ചാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം പറഞ്ഞത്. പുണെ ഐ.എൽ.എസ് ലോ കോളജിൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വവർഗാനുരാഗികളായ വനിത ദമ്പതികൾ പരസ്യത്തിൽ കർവാ ചൗത് ആചരിക്കുന്നതാണ് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഹിന്ദു സമുദായത്തിൽ ഭർത്താവിന്‍റെ സൗഖ്യത്തിനു വേണ്ടി ഭാര്യമാർ പകൽ മുഴുവൻ നീളുന്ന ഉപവാസവും പൂജയും നടത്തുന്നതാണ് കർവാ ചൗത്.

നവ്തേജ് സിങ് ജോഹർ കേസിൽ സ്വവർഗാനുരാഗം നിയമപരമാക്കി എന്നതുകൊണ്ട് മാത്രം ആ വിഭാഗത്തിൽ വരുന്നവരുടെ( എൽ.ജി.ബി.ടി.ക്യു) അവകാശങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുംജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - Justice done can quickly be undone if people don't have right discourse says Justice Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.