ന്യൂഡൽഹി: ട്രെയിൻ യാത്രക്കിെട ബീഫ് കഴിക്കുന്നവർ എന്നാരോപിച്ച് ഹരിയാന വല്ലഭ്ഗഢ് സ്വദേശി 16കാരൻ ജുൈനദിനെ കൊന്നകേസിൽ മുഖ്യപ്രതിക്ക് പഞ്ചാബ്-ഹരിയാന ൈഹകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ മുഴുവൻ പ്രതികളും ജയിലിൽനിന്ന് പുറത്തിറങ്ങി.
ഹരിയാനയിലെ അസോട്ടി സ്റ്റേഷനിൽ വെച്ച് ജുനൈദിനെ കത്തികൊണ്ടു കുത്തുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത ഒന്നാം പ്രതി നരേഷ് കുമാറിനാണ് ൈഹകോടതി സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. നേരത്തേ പ്രത്യേക വിചാരണ കോടതി മുഖ്യപ്രതിയുടെ ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞവർഷം ജൂൺ 23നാണ് പെരുന്നാൾ ആഘോഷങ്ങൾക്കായി ഡൽഹിയിൽ നിന്നും ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനേയും സഹോദരങ്ങളേയും സഹയാത്രികർ ആക്രമിച്ചത്.
അക്രമത്തിൽ സഹോദരങ്ങൾക്കും സാരമായി പരിക്കേറ്റിരുന്നു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജലാലുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന് പ്രത്യേക കോടതിയിലെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.