representative image

എന്തുകൊണ്ട് മദ്രസകൾ മാത്രം? യോഗി സർക്കാറിനെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദ്

ന്യൂഡൽഹി: എന്തുകൊണ്ടാണ് ഉത്തർ പ്രദേശിൽ മദ്റസകളിൽ മാത്രം സർവേ നടത്തുന്നതെന്നന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ്. എന്ത് കൊണ്ട് സർക്കാർ അംഗീകാരമില്ലാത്ത മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്തുന്നില്ലെന്നും മദ്റസകളോട് മാത്രം വിവേചനം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇക്കാര്യത്തിൽ സർക്കാർ മുസ്ലിംകളെ വിശ്വാസത്തിലെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. മദ്റസകളെ ചില വർഗീയ വാദികൾ ലക്ഷ്യം വച്ചിരിക്കുകയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ഈ വർഗീയ മാനസികാവസ്ഥ മുസ്ലിംകളിൽ ആശങ്കയ്ക്കിടയാക്കുന്നതായും ജംഇയ്യതുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാനാ അർഷദ് മദനി ആരോപിച്ചു. ഭരണ ഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് മദ്റസകൾ പ്രവർത്തിക്കുന്നത്. പക്ഷേ വർഗീയ കക്ഷികൾ അതിനെ തകർക്കാൻ ഗൂഢാലോചന നടത്തുകയാണ്. മദ്റസകൾ രാജ്യത്തിനെതിരല്ല, അതിന്‍റെ വികസനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർ പ്രദേശിലെ മദ്റസകളെക്കുറിച്ചും അതിന്‍റെ നടത്തിപ്പുകാരെക്കുറിച്ചും സർവേ നടത്താൻ കഴിഞ്ഞ ആഗസ്റ്റ് 31നാണ് യോഗി സർക്കാർ തീരുമാനിച്ചത്. മദ്റസകളെയും നടത്തിപ്പുകാരെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്താനും ബുൾഡോസറുകൾ വച്ച് തകർക്കാനുമാണ് യോഗി സർക്കാരിന്‍റെ ശ്രമമെന്നാണ് മുസ്ലിം സംഘടനകളുടെ ആശങ്ക. 

Tags:    
News Summary - JUH against UP government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.