ജെ.പി നദ്ദ ബി.ജെ.പി ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷനായി നിലവിലെ വർക്കിങ്​ പ്രസിഡൻറും അമിത്​ ഷായുടെ വിശ്വസ്​തനുമായ​ ജയപ്രകാശ്​ ന ദ്ദയെ ഔപചാരികമായി തെരഞ്ഞെടുത്തു. ആർ.എസ്​.എസി​​​െൻറ പൂർണ പിന്തുണയുള്ള ജെ.പി. നദ്ദയെ തിങ്കളാഴ്​ച പാർട്ടി ആസ്ഥാനത ്തു നടന്ന തെരഞ്ഞടുപ്പിൽ എതിരില്ലാതെയാണ്​​ തെരഞ്ഞെടുത്തത്​.

പുതിയ അധ്യക്ഷനെ അഭിനന്ദിക്കാൻ പ്രധാനമന്ത് രി നരേ​​ന്ദ്ര മോദി, സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ്​ അമിത്​ ഷാ, എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, നിതിൻ ഗഡ്​കരി, രാജ്​നാഥ്​ സിങ്, ബി.ജെ.പി മുഖ്യമന്ത്രിമാർ തുടങ്ങിയവർ തിങ്കളാഴ്​ച ബി.ജെ.പി ആസ്ഥാന​െത്തത്തി.

പാർട്ടിയെ കൂടുതൽ ശക്തമാക്കുമെന്നും അവശേഷിക്കുന്ന സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കുമെന്നും ചുമതലയേറ്റതിനു​ ശേഷം പാർട്ടി ആസ്ഥാനത്തു നടന്ന അനുമോദന ചടങ്ങിൽ ​െജ.പി. നദ്ദ പറഞ്ഞു. ഇന്നു ലോകത്തെ ഏറ്റവും വലിയ പാർട്ടിയായ ബി.ജെ.പി അങ്ങനെത​െന്ന തുടരുമെന്നും നദ്ദ വ്യക്തമാക്കി. നദ്ദയുടെ കീഴിൽ പാർട്ടി അതി​​​െൻറ അടിസ്ഥാന തത്ത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകുമെന്ന്​ തനിക്ക്​ വിശ്വാസമുണ്ടെന്ന്​ അനുമോദന ചടങ്ങിൽ പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി പറഞ്ഞു.

രണ്ടു തവണ ബി.ജെ.പി അധ്യക്ഷനായ അമിത്​ ഷായുടെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിനെ തുടർന്ന്​ അമിത്​ ഷായുടെ കാലാവധി നീട്ടി. തുടർന്ന്​ ജൂലൈയിൽ നദ്ദയെ വർക്കിങ്​ പ്രസിഡൻറായി നിയമിച്ചു. ഹിമാചലിൽനിന്നുള്ള രാജ്യസഭ എം.പിയായ നദ്ദ പാർട്ടിയുടെ തന്ത്രജ്ഞരിൽ ഒരാളാണ്. ലോക്സഭ ​െതരഞ്ഞെടുപ്പിൽ ഉത്തർപ്രദേശി​​​െൻറ ചുമതല അദ്ദേഹത്തിനായിരുന്നു. തെര​െഞ്ഞ​ടുപ്പു നടപടി മുൻ കേന്ദ്രമന്ത്രി രാധാമോഹൻ സിങ്​ നിയന്ത്രിച്ചു.

Tags:    
News Summary - JP Nadda named new BJP chief -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.