ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമക്കെതിരായ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ ബി.ജെ.പി മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇപ്പോൾ നില നിൽക്കുന്ന സാഹചര്യം ചർച്ച ചെയ്യുകയാണ് യോഗത്തിൻെറ അജണ്ട. ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 2.30നാണ് യോഗം ചേരുക.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യു.പിയിൽ ശനിയാഴ്ചയും പ്രതിഷേധങ്ങൾ നടന്നു. ഏകദേശം 10,000 പേരെയാണ് പ്രതിഷേധങ്ങളെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതുവരെ പ്രക്ഷോഭങ്ങളിൽ യു.പിയിൽ മാത്രം 11 പേർ കൊല്ലപ്പെട്ടിരുന്നു.
ബിഹാർ, മധ്യപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. ഇതിനിടെയാണ് ബി.ജെ.പി യോഗം വിളിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.