ഉന്നത വിദ്യാഭ്യാസം നേടിയ പലരും ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കാലിടറി വീണു. എന്നാൽ വിജയത്തിലേക്ക് കുതിച്ച ചിലരും ഉണ്ടായിരുന്നു. അക്കൂട്ടത്തിലൊരാളാണ് മഞ്ജരിക് മൃണാൾ. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ സയന്റിസ്റ്റ്. സെമികണ്ടക്ടർ ടെക്നോളജിയുമായി ബന്ധപ്പെട്ട ഗവേഷണത്തിലെ പങ്കാളിയാണ് മഞ്ജരിക് മൃണാൾ. അതിൽ സെമികണ്ടക്ടർ ചിപ്പ് നിർമാണത്തിന് വഴിയൊരുക്കുന്ന വൈകല്യങ്ങളില്ലാത്ത ലിത്തോഗ്രാഫിയെക്കുറിച്ചുള്ള പഠനവും ഉൾപ്പെടുന്നു. വാരിസ് നഗർ സീറ്റിൽ നിന്നാണ് മഞ്ജരിക് തെരഞ്ഞെടുക്കപ്പെട്ടത്.
ടെക്സാസ് യൂനിവേഴ്സിറ്റിയിൽ അഡ്ജസന്റ് പ്രഫസറായി ജോലി ചെയ്തിരുന്നു. ടെക്സാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും പിന്നീട് പിഎച്ച്.ഡിയും കരസ്ഥമാക്കി. അദ്ദേഹത്തിന്റെ പല പഠനങ്ങളും അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ജരിക് ശാസ്ത്രഞ്ജനിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള പരിവർത്തനമാണിത്.
ഇന്നത്തെ ബിഹാർ 15-20 വർഷംമുമ്പുള്ളതു പോലുള്ള എൻ.ഡി.എ ഭരണകാലത്ത് ഒരുപാട് വികസനങ്ങൾ വന്നു. റോഡുകൾ, വൈദ്യുതി, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. ബിഹാർ മാറ്റത്തിന്റെ പുതിയ ഘട്ടത്തിലാണെന്നും മഞ്ജരിക് പറയുന്നു.
ശാസ്ത്ര ജീവിതം എനിക്ക് പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും, സംവിധാനങ്ങൾ എങ്ങനെ നിർമ്മിക്കാമെന്നും, ഫലങ്ങൾ എങ്ങനെ നൽകാമെന്നും മഞ്ജരിക്കിനെ പഠിപ്പിച്ചു. സാങ്കേതികവിദ്യ, വ്യവസായം, നൈപുണ്യ വികസനം, ആധുനിക പരിഹാരങ്ങൾ എന്നിവ സിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ശരിയായ അന്തരീക്ഷമാണിതെന്ന് മനസിലാക്കിയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ശാസ്ത്രത്തിൽ നമ്മൾ നവീകരിക്കുന്നു. എന്നാൽ രാഷ്ട്രീയത്തിൽ നമ്മൾ നടപ്പിലാക്കുന്നുവെന്നും മഞ്ജരിക് പറയുന്നു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്,എം.എസ്, പിഎച്ച്.ഡി ബിരുദങ്ങൾ നേടിയ വ്യക്തിയാണ് മഞ്ജരിക്. ബംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്.സി) ശാസ്ത്രജ്ഞനായി ജോലി ചെയ്തിട്ടുണ്ട്. സെമികണ്ടക്ടർ നിർമാണത്തിലെ നിർണായക സാങ്കേതിക വിദ്യയായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ലിത്തോഗ്രാഫി സിസ്റ്റം വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അതിനുമുമ്പ്, യു.എസിലെ എച്ച്.പി ലാബ്സിൽ ജോലി ചെയ്തു. ടെക്സസ് സർവകലാശാലയിൽ അനുബന്ധ ഫാക്കൽറ്റിയായി പഠിപ്പിച്ചു. വ്യാവസായികമായും ദേശീയമായും നേരിട്ടുള്ള സ്വാധീനം ചെലുത്തുന്ന ഗവേഷണങ്ങൾക്ക് സംഭാവന നൽകി. ഇനി പൊതുസേവകന്റെ വേഷത്തിലാണ് താനെന്നും മഞ്ജരിക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.